പ്രവേശനം നിഷിദ്ധമായ അക്കരെ കൊട്ടിയൂരിൽ കയറി ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു: തിരുവനന്തപുരം സ്വദേശി ക്കെതിരെ കേസെടുത്തു
കണ്ണൂർ: കൊട്ടിയൂർദേവസ്വ ത്തിൻ്റെ പ്രധാന ക്ഷേത്രമായ അക്കരെകൊട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ കടന്ന് അനധികൃതമായി ഫോട്ടോയെടുത്ത് പ്രച രിപ്പിച്ചുവെന്ന് പരാതി. തിരുവ നന്തപുരം ബാലരാമപുരം പ്ലാവി ലയിലെ മുരളിക്കെതിരെയാണ് (42)കൊട്ടിയൂർ ദേവസ്വം ചെയർമാൻ ടി. നാരായണൻ നായർ കേളകം പോലീസിൽ പരാതി നൽകിയത്.

വൈശാഖ മഹോത്സവ സമയത്ത് മാത്രം പ്രവേശനം നൽകുന്നതാണ് അക്കരെ സന്നിധാനം. അവിടെ അനധികൃതമായി കയറി ഫോട്ടോ യെടുക്കുകയും സമൂഹമാധ്യമ ത്തിൽ അത് പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ഉത്സവം കഴിഞ്ഞാൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം പരികർമ്മികൾ പോലും പ്രവേശിക്കാറില്ല.
അത്രയും ആചാര പരമായി സംരക്ഷണം ഏർപെടുത്തിയ സ്ഥലത്താണ് മുരളിയുടെ നേതൃത്വത്തിൽ ഒരു സംഘം റീൽസിനായി എത്തിയത്. വൈശാഖ മഹോത്സവം അക്കരെ കൊട്ടിയൂരിൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ പർണശാലകളിലാണ് നടക്കുന്നത് കാലക്രമേണ ഇവ നശിച്ചുപോവുകയും പിന്നീട് വരുന്ന ഉത്സവകാലത്തിന് മുൻപേ മുളയും പുല്ലും കൊണ്ടു കെട്ടിയുണ്ടാക്കുകയും ചെയ്യും.
.jpg)

