ഒടുവിൽ മാപ്പ് ..! അഖില്‍ മാരാര്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഡിയും ഇട്ട് ഓടും;ഇന്‍ഫ്‌ളുവന്‍സര്‍ മാപ്പ് പറഞ്ഞുവെന്ന് അഖിൽ മാരാർ

Finally an apology..! If Akhil Marar wins, he will run in a bra and shorts; Akhil Marar says the influencer has apologized

 തൃക്കാക്കരയില്‍ അഖില്‍ മാരാര്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഡിയും ധരിച്ച് ഓടും എന്ന് പറഞ്ഞ ഇൻഫ്ലുവെൻസർ മാപ്പ് പറഞ്ഞതായി അഖിൽ മാരാർ.മാപ്പ് ചോദിച്ചു കൊണ്ടുള്ള ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. തനിക്കെതിരെ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുവെന്നും, സത്യവിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും അഖില്‍ മാരാര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു അഖില്‍ മാരാരുടെ പ്രതികരണം.ഇതിന് പിന്നാലെയാണ് ഇൻഫ്ലുവെൻസർ മാപ്പ് പറഞ്ഞത്.

കുറിപ്പിന്റെ പൂർണ്ണരൂപം 

തൃക്കാക്കരയില്‍ ഞാന്‍ ജയിച്ചാല്‍ ബ്രായും ഷഡ്ഡിയും ഇട്ട് ഓടും എന്ന് പറഞ്ഞ അനാഷ് എനിക്കയച്ച മാപ്പ് മെസ്സേജ് ആണ്.. എനിക്കെതിരെ വിദ്വോഷം പ്രചരിക്കാന്‍ ഇല്ലാ കഥകള്‍ സൃഷ്ടിച്ചു പോസ്റ്റ് ചെയ്തു ഞാന്‍ ചോദിച്ചതിന് ശേഷം അവനത് റിമൂവ് ചെയ്തു. നിങ്ങള്‍ക്ക് കണ്ടന്റ് റീച്ച് കിട്ടാന്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍ അടര്‍ത്തി എടുത്തു എത്ര ആക്ഷേപിച്ചാലും എനിക്ക് ഒരു വിരോധമോ ദേഷ്യമോ തോന്നില്ല.

എന്നാല്‍ ബോധ പൂര്‍വ്വം സത്യ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ NDA യുടെ ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ നിയമ പരമായി മുന്നോട്ട് പോകേണ്ടി വരും. മാപ്പ് പറഞ്ഞ അനാഷിന്റെ മാന്യത ഞാന്‍ ഉള്‍കൊള്ളുന്നു. സത്യങ്ങള്‍ തിരിച്ചറിയാത്ത പലരും ഇത് പോലെ പറയുന്ന കാലം വരും.

ഇതും പറയേണ്ടി വന്നത് അനാഷിന് റീച്ച് കിട്ടിയത് കണ്ട് മറ്റ് ചിലരും ഇത് പോലെ ഇറങ്ങിയിട്ടുണ്ട് അവരോടാണ് ആക്ഷേപിചോളൂ.. ആക്രമിച്ചോളൂ.. പക്ഷെ മനസാ വാചാ ഞാന്‍ ചെയ്യാത്ത കാര്യങ്ങള്‍ എന്റെ മുകളില്‍ ചാര്‍ത്തി പ്രചരിപ്പിച്ചാല്‍ നിയമത്തിന്റെ ഏതറ്റം വരെയും ഞാന്‍ പോകും..

നോക്കു ഈ മെസ്സേജില്‍ അനാഷ് തന്നെ പറഞ്ഞത് ഞാന്‍ ചെയ്തത് തന്തയില്ലായ്മയാണ്. വീഡിയോ ഞാനും രസമായി കണ്ടു പക്ഷെ മറ്റ് കാര്യങ്ങള്‍ അങ്ങനെ ഉള്‍കൊള്ളാന്‍ കഴിയില്ല.. എതിര്‍പ്പുകള്‍ ആവാം സത്യ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. ഈ എഴുതിയ കാര്യങ്ങളില്‍ നിന്നും വരികള്‍ അടര്‍ത്തി ന്യൂസ് കാര്‍ഡ് ഇറക്കുന്നവരോടും ഇത് തന്നെ പറയാന്‍ ആഗ്രഹിക്കുന്നു.
 


 

Tags