അഖില്‍ മാരാര്‍' ട്വിന്റി' 20 വിട്ടു

d

പാർട്ടി വിട്ടതിന് പിന്നാലെ സാബു എം ജേക്കബിനെതിരെ കടുത്ത വിമർശനമാണ് അഖില്‍ ഉന്നയിച്ചത്.

 

കൊച്ചി:  സാബു എം ജേക്കബുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് സംവിധായകനും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായിരുന്ന അഖില്‍ മാരാര്‍ ട്വന്റി 20 വിട്ടു. 

തൃക്കാക്കര മണ്ഡലത്തില്‍ നിന്നാണ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് അഖില്‍ മാരാര്‍ മത്സരിച്ചത്. പാർട്ടി വിട്ടതിന് പിന്നാലെ സാബു എം ജേക്കബിനെതിരെ കടുത്ത വിമർശനമാണ് അഖില്‍ ഉന്നയിച്ചത്.

തെരഞ്ഞെടുപ്പിന് ശേഷം സാബു എം ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. കൊട്ടാരക്കര സീറ്റ്‌ ഉറപ്പ് നൽകിയാണ് തന്നെ ട്വന്റി 20 യിൽ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ട്വന്റി 20 സാബുവിനെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ള പാർട്ടിയാണെന്നും അഖിൽ മാരാർ വിമര്‍ശിച്ചു.

Tags