അഖിൽ മാരാരുടെ പ്രസവ പരാമർശം വിവാദത്തിൽ; നടപടി ആവശ്യപ്പെട്ട് വനിതാ ഡോക്ടറുടെ പരാതി

Akhil Marar's maternity remarks in controversy; Female doctor files complaint seeking action

പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയതിനാൽ കേരള പൊതു ജനാരോഗ്യ നിയമത്തിലെ അനുയോജ്യമായ വകുപ്പുകൾ പ്രകാരം അഖിൽ മാരാറിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സുരക്ഷിത പ്രസവത്തിനും ഗർഭകാല പരിചരണത്തിനുമായി ആരോഗ്യ സ്ഥാപനങ്ങളെ സമീപിക്കണമെന്ന സർക്കാർ നിർദ്ദേശങ്ങൾ ഇത്തരം പരാമർശങ്ങൾ മൂലം അട്ടിമറിക്കപ്പെടുന്നുവെന്നും അവർ വ്യക്തമാക്കി.

 കൊച്ചി: സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് സംവിധായകനും തൃക്കാക്കര എൻഡിഎ സ്ഥാനാർത്ഥിയുമായ അഖിൽ മാരാർ നടത്തിയ പരാമർശം വിവാദത്തിൽ. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫീസറായ ഡോ. കെ. പ്രതിഭ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.

സ്ത്രീകളുടെ പ്രസവം സങ്കീർണ്ണമാക്കിയത് ആശുപത്രികളും രക്ഷിതാക്കളുമാണെന്ന അഖിൽ മാരാരുടെ പരാമർശം വസ്തുതാവിരുദ്ധമാണെന്നും, ഇത് സമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനിടയാക്കുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രസ്താവനകൾ ആരോഗ്യ രംഗത്തുള്ള സ്ഥാപനങ്ങളോടുള്ള വിശ്വാസം തകർക്കുന്നതായും ഡോ. പ്രതിഭ ആരോപിച്ചു.

പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയതിനാൽ കേരള പൊതു ജനാരോഗ്യ നിയമത്തിലെ അനുയോജ്യമായ വകുപ്പുകൾ പ്രകാരം അഖിൽ മാരാറിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സുരക്ഷിത പ്രസവത്തിനും ഗർഭകാല പരിചരണത്തിനുമായി ആരോഗ്യ സ്ഥാപനങ്ങളെ സമീപിക്കണമെന്ന സർക്കാർ നിർദ്ദേശങ്ങൾ ഇത്തരം പരാമർശങ്ങൾ മൂലം അട്ടിമറിക്കപ്പെടുന്നുവെന്നും അവർ വ്യക്തമാക്കി.

akhil

ഇപ്പോഴത്തെ സാഹചര്യത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷ മുൻനിർത്തി ആരോഗ്യ സ്ഥാപനങ്ങളിലൂടെയുള്ള പ്രസവമാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ഡോ. പ്രതിഭ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം തദ്ദേശ സ്വയംഭരണ വകുപ്പ് സുരക്ഷിത പ്രസവം ഉറപ്പാക്കാൻ ബോധവത്കരണ പരിപാടികൾ ശക്തമാക്കിയിരുന്നു. വീട്ടിലെ പ്രസവങ്ങൾക്ക് നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ടെന്നും ഡോ. പ്രതിഭ അറിയിച്ചു.

Akhil Marar's maternity remarks in controversy; Female doctor files complaint seeking action1

സ്ത്രീകൾ വളരെ കൂളായും ഈസിയായിട്ടും ചെയ്തിരുന്ന പരിപാടിയായിരുന്നു പ്രസവമെന്നും ആശുപത്രികളും രക്ഷിതാക്കളും സങ്കീർണ്ണമാക്കിയെന്നുമാണ് സമൂഹമാധ്യമത്തിലൂടെ അഖിൽ മാരാർ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഗർഭിണി ആയി കഴിഞ്ഞാൽ തന്നെ മാരക രോഗമാണെന്ന് പെൺകുട്ടികളുടെ മനസ്സിലേക്ക് പേടിപ്പിച്ച് ഇട്ടുകൊടുത്ത് പ്രസവത്തെ കോമ്പ്ലിക്കേറ്റഡാക്കി വയ്ക്കുന്നതായും പണ്ട് സ്ത്രീകൾ പോയി പ്രസവിച്ചിട്ട് ഉടൻ പോയി രണ്ട് കിലോ അരി ഇടിച്ച് വച്ചിട്ടുണ്ടെന്ന് മുമ്പ് കാലത്ത് ചിലരൊക്കെ പറയുമെന്നും തുടങ്ങിയ പരാമർ‌ശങ്ങളാണ് സ്ത്രീകളുടെ പ്രസവത്തെക്കുറിച്ച് മാരാർ നടത്തിയത്. അഖിൽ മാരാരുടെ പരാമർശം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം ശക്തമായത്.  

Tags