'കേരളത്തിലെ എല്ലാ ആഘോഷടീമുകൾക്കും ഹാപ്പി ആഘോഷം' ; വോട്ടെണ്ണൽ ദിവസം അഖിൽ മാരാർ ആശുപത്രിയിൽ

'Happy celebration to all the celebration teams in Kerala'; Akhil Marar in the hospital on the day of counting of votes

 തിരുവനന്തപുരം : സംസ്ഥാനത്ത് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആശുപത്രിയിൽ നിന്നുമുള്ള വിഡിയോ പങ്കുവച്ച് അഖിൽ മാരാർ. ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് അഖിൽ വോട്ടെണ്ണൽ ദിവസം ആശുപത്രിയിൽ ചിലവഴിക്കുന്നത്. എല്ലാവരും വോട്ടെണ്ണൽ വീട്ടിൽ ആഘോഷിക്കുമ്പോൾ തങ്ങളുടെ ആഘോഷം ആശുപത്രിയിലാണെന്ന് അഖിൽ പറഞ്ഞു. 

'എല്ലാവരും ഇലക്ഷൻ ആഘോഷത്തിലായിരിക്കും. റിസൾട്ട് ഒക്കെ ആഘോഷിച്ച് ഞങ്ങളും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷടീമുകൾക്കും ഹാപ്പി ആഘോഷം. ഞങ്ങൾ ആശുപത്രിയിൽ ആഘോഷിക്കും. അപ്പോൾ ആഘോഷിക്ക്,' സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ അഖിൽ പറഞ്ഞു. അഖിലിനൊപ്പം ഭാര്യയും വിഡിയോയിലുണ്ടായിരുന്നു. 

അതേസമയം എൻഡിഎ സ്ഥാനാർഥിയായി അഖിൽ മാരാർ മത്സരിച്ച തൃക്കാക്കരയിൽ അദ്ദേഹം പിന്നിലാണ്. യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. 

Tags