പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കി ; ലഹരി നൽകി അനാശാസ്യ കേന്ദ്രം നടത്തിയ അക്ബർഅലിക്കും കൂടാളികൾക്കും ജാമ്യം ; പ്രതിക്കുവേണ്ടി ഹാജരായത് ക്രിമിനൽ അഭിഭാഷകൻ ജോണി ജോർജ് പാംപ്ലാനി

Akbar Ali and his accomplices, who lured girls by pretending to be in love, were granted bail by drugging them and running an immoral center; Criminal lawyer Johnny George Pamplani appeared for the accused
Akbar Ali and his accomplices, who lured girls by pretending to be in love, were granted bail by drugging them and running an immoral center; Criminal lawyer Johnny George Pamplani appeared for the accused

കൊച്ചി : എറണാകുളം സൗത്തിൽ പ്രവർത്തിച്ചിരുന്നു അനാശാസ്യ കേന്ദ്രത്തിൽ റെയ്ഡ്. ഉത്തരേന്ത്യക്കാരായ  പെൺകുട്ടികൾ ഉൾപ്പെടെ എട്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മണ്ണാർക്കാട് സ്വദേശി അക്ബർ അലി, മുനീർ എന്നിവരാണ് അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ. ഇവരും പിടിയിലായിട്ടുണ്ട്.  ഇടപാടുകാരനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എല്ലാവർക്കും കോടതി ജാമ്യം അനുവദിച്ചു. പ്രതിക്കുവേണ്ടി ഹാജരായത് ക്രിമിനൽ അഭിഭാഷകൻ ജോണി ജോർജ് പാംപ്ലാനിയാണ്. 

tRootC1469263">

അക്ബർ അലിയുടെ ബിസിനസ്‌ പങ്കാളിയെയും പോലീസ് അന്വേഷിക്കുന്നുണ്ട്. പെൺകുട്ടികളെ പ്രണയം നടിച്ച് വശത്താക്കിയ ശേഷം ലഹരി നൽകിയാണ് അനാശാസ്യ കേന്ദ്രത്തിൽ എത്തിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളും ഐടി പ്രോഫഷണലുകളും അടക്കം അക്ബർ അലിയുടെ വലയിൽ കുടുങ്ങിയിട്ടുണ്ട് എന്നാണ് നിഗമനം. ഇയാൾക്കെതിരെ ഒരു പോക്സോ കേസും നിലവിൽ ഉണ്ട്. കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ  അക്ബർ അലിയെ പൊലീസ് പിടികൂടിയിരുന്നു. 

ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അനാശാസ്യ കേന്ദ്രത്തെ കുറിച്ച് വിവരം കിട്ടിയത്.ഇടപ്പള്ളി സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ എന്ന് പറഞ്ഞാണ് ഇവർ എറണാകുളം സൗത്തിൽ വീട് വാടകയ്‌ക്ക് എടുത്തത്. വീടിന് മുൻവശത്തായി ചെറിയ ടീ സ്റ്റാളുണ്ട്. ഇതിന്റെ മറവിലാണ് അനാശാസ്യം നടത്തിഇരുന്നത്.ആഢംബര കാറിൽ കറങ്ങി നടക്കുന്ന  അക്ബർ അലിയാണ് പെൺകുട്ടികളെ പ്രണയം നടിച്ച് ലഹരി നൽകി വലയിൽ വീഴ്‌ത്തുന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ അടക്കം ഇയാൾ ​ദുരുപയോ​ഗം ചെയ്തിട്ടുണ്ടെന്നാണ് വിവരം. നിരവധി പെൺകുട്ടികളുടെ ചിത്രങ്ങൾ ഇയാളുടെ ഫോണിൽ നിന്നും പോലീസിന് കിട്ടിയിട്ടുണ്ട്.എളമക്കര, കടവന്ത്ര പൊലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് റാക്കറ്റ് കുടുങ്ങിയത്.

Tags