കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് ആകാശ എയറിന്റെ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു


കൊച്ചി-ജിദ്ദ സെക്ടറില്‍ ഇന്നലെയായിരുന്നു ആകാശ എയറിന്റെ ആദ്യ സർവീസ്. ശനി, തിങ്കള്‍ ദിവസങ്ങളില്‍ ഓരോ സർവീസും ഞായറാഴ്ചകളില്‍ രണ്ട് സർവീസും വീതമാണ് നിലവില്‍ ക്രമീകരിച്ചിരിക്കുന്നത്
കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക് ആകാശ എയറിന്റെ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു.കഴിഞ്ഞ ദിവസമാണ് പുതിയ സർവീസിന് തുടക്കമായത്. ആഴ്ചയില്‍ നാല് സർവീസുകളാണ് ആകാശ എയർ ഈ റൂട്ടില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
കൊച്ചി-ജിദ്ദ സെക്ടറില്‍ ഇന്നലെയായിരുന്നു ആകാശ എയറിന്റെ ആദ്യ സർവീസ്. ശനി, തിങ്കള്‍ ദിവസങ്ങളില്‍ ഓരോ സർവീസും ഞായറാഴ്ചകളില്‍ രണ്ട് സർവീസും വീതമാണ് നിലവില്‍ ക്രമീകരിച്ചിരിക്കുന്നത്. സമയക്രമം:
tRootC1469263">കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്ക്:
ശനി, തിങ്കള്‍: വൈകിട്ട് 6:10 ന്
ഞായർ: പുലർച്ചെ 3:00ന്, രാത്രി 8:30ന്
ജിദ്ദയില്‍ നിന്ന് കൊച്ചിയിലേക്ക്:
ശനി, തിങ്കള്‍: രാവിലെ 6:45 ന്
ഞായർ: രാവിലെ 7:45 ന്, രാവിലെ 10:10 ന്
ഈ സർവീസുകളില്‍ 30 കിലോ ചെക്ക്-ഇൻ ലഗേജും 7 കിലോ ഹാൻഡ് ബാഗേജും അനുവദനീയമാണ്. റിയാദ്, കുവൈത്ത് എന്നിവിടങ്ങളിലേക്കും ഉടൻ തന്നെ ആകാശ എയർ സർവീസുകള്‍ ആരംഭിക്കും.
