തന്റെ പേരില്‍ വ്യാജ പരസ്യം ചെയ്ത സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരെ അജു വര്‍ഗീസ്

Aju Varghese files complaint against private money transfer firm for falsely advertising in his name

 തന്റെ പേരില്‍ വ്യാജ പരസ്യം ചെയ്ത സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരെ നടന്‍ അജു വര്‍ഗീസ് രംഗത്ത്. എഎം ട്രസ്റ്റ് ലോണ്‍ സര്‍വ്വീസസ് എന്ന സ്ഥാപനത്തിനെതിരെയാണ് അജു രംഗത്തെത്തിയിരിക്കുന്നത്. അജുവിന്റെ ചിത്രമാണ് ഇവര്‍ പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

കേരളത്തില്‍ എവിടേയും മൂന്ന് ലക്ഷം വരെ ലോണ്‍ നല്‍കുന്നുവെന്നാണ് പരസ്യത്തില്‍ പറയുന്നത്. ഒരു ലക്ഷത്തിന് പ്രതിമാസം 3042 ആണെന്നും പരസ്യത്തില്‍ പറയുന്നുണ്ട്. എന്നാല്‍ തനിക്ക് ഈ പരസ്യവുമായി യാതൊരു ബന്ധവുമില്ലെന്ന് അജു വര്‍ഗീസ് അറിയിക്കുന്നു. വ്യാജ വാഗ്ദാനങ്ങളില്‍ വീണ് പണം നഷ്ടപ്പെടുത്തരുതെന്നും താരം പറയുന്നു.

'എന്റെ അനുമതി കൂടാതെ ഒരു അനധികൃത ബാങ്കിംഗ് സ്ഥാപനം എന്റെ പേരും ചിത്രവും അവരുടെ പരസ്യത്തിന് വേണ്ടി ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍ പെട്ടു. ഈ പദ്ധതിയുമായി എനിക്ക് ഒരു ബന്ധവും ഇല്ല. ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളില്‍ വീണ് നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുത്'' എന്നാണ് അജുവിന്റെ പോസ്റ്റ്. ലോണ്‍ ആപ്പുകളില്‍ നിന്ന് ലോണ്‍ എടുത്ത് തവണ മുടങ്ങിയവരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ വാര്‍ത്തയാകുമ്പോഴാണ് അജുവിന്റെ പ്രതികരണം. 

Tags