സൗദിയിലേക്കുള്ള എല്ലാ സർവീസുകളും താത്കാലികമായി നിർത്തി എയർ ഇന്ത്യ
സർവീസുകൾ റദ്ദാക്കിയത് മൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായും റീഫണ്ട് നൽകും
ഡൽഹി: ഹൂതി വിമതരുടെ അതിരൂക്ഷ ആക്രമണം നേരിടുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലേക്കുള്ള എല്ലാ വിമാനസർവീസുകളും ഒക്ടോബർ 20 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ അറിയിച്ചു. റിയാദ്, ദമ്മാം, ജിദ്ദ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളാണ് നിർത്തിവെച്ചിരിക്കുന്നത്.
സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ നടന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ കൗൺസിൽ അപലപിച്ചിരുന്നു. സുരക്ഷാ മുൻകരുതലെന്നോണമാണ് സർവീസുകൾ നിർത്തിവച്ചത്.
സർവീസുകൾ റദ്ദാക്കിയത് മൂലം ബുദ്ധിമുട്ടിലായ യാത്രക്കാർക്ക് ടിക്കറ്റ് തുക മുഴുവനായും റീഫണ്ട് നൽകും. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും എയർ ഇന്ത്യ വ്യക്തമാക്കി.മേഖലയിലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇൻഡിഗോ, ആകാശ എയർ എന്നീ ഇന്ത്യൻ വിമാനക്കമ്പനികളും സർവീസുകൾ നിർത്തിവെച്ചിട്ടുണ്ട്.
.jpg)


