എയിംസിൽ ഒരു ജോലി സ്വപ്നം കാണുന്നവരാണോ? ഇതാ അവസരം

job
job

എയിംസിൽ ഒരു ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ അവസരം. വെസ്റ്റ് ബംഗാളിൽ സ്ഥിതി ചെയ്യുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ൽ വിവിധ വകുപ്പുകളിലായി കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

172 സീനിയർ റെസിഡന്റ് (നോൺ-അക്കാദമിക്) തസ്തികകളിൽ ആണ് നിയമനം.
അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എംഡി/എംഎസ്/ഡിഎൻബി അല്ലെങ്കിൽ തത്തുല്യമായ ബിരുദാനന്തര മെഡിക്കൽ ബിരുദവമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. സൂപ്പർ-സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്ക് ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ ഡിഎം/എംസിഎച്ച്/ഡിഎൻബി എന്നിവയാണ് യോഗ്യത. അപേക്ഷകന്റെ പ്രായം 45 വയസ്സ് കവിയരുത്. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായ പരിധിയിൽ ഇളവുകൾ ലഭിക്കും.

tRootC1469263">

ഡിസംബർ 26,27 തീയതികളിൽ കല്യാണിയിൽ നടക്കുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുക. താല്പര്യമുള്ളവർക്ക് ഡിസംബർ 15 വരെ അപേക്ഷിക്കാവുന്നതാണ്. വകുപ്പുകളും ഒഴിവുകളുടെ എണ്ണവും ആശുപത്രി അഡ്മിനിസ്ട്രേഷൻ, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, എമർജൻസി മെഡിസിൻ എന്നിവയ്ക്കുള്ള പ്രത്യേക യോഗ്യതകൾ തുടങ്ങിയവയും അറിയാൻ വിജ്ഞാപനം കാണുക.

Tags