എയ്ഡഡ് മേഖലയിൽ സ്കൂൾ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല : വി. ശിവൻകുട്ടി
തിരുവനന്തപുരം : എയ്ഡഡ് മേഖലയിൽ സ്കൂൾ വേണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സ്കൂൾ ആർക്കും അനുവദിച്ചിട്ടില്ലെന്നും മന്ത്രി വി. ശിവൻകുട്ടി. എൻ.എസ്.എസും എസ്.എൻ.ഡി.പിയും പ്രത്യേക അപേക്ഷ നൽകിയിട്ടില്ല.
അപേക്ഷ നൽകിയാലും പരിശോധിച്ചിട്ട് മാത്രമേ അനുവദിക്കൂ. സംസ്ഥാനത്തെ സർക്കാർ മേഖലയിൽ കൂടുതൽ സ്കൂളുകൾ തുടങ്ങണമെന്നതാണ് എൽ.ഡി.എഫ് നിലപാട്. നാലര വർഷത്തിനിടക്ക് സംസ്ഥാനത്ത് പുതിയ സ്കൂളുകളൊന്നും അനുവദിച്ചിട്ടില്ല.
tRootC1469263">കുട്ടികളുടെ എണ്ണം, സാമ്പത്തികം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾക്ക് ശേഷമേ സ്‌കൂൾ അനുവദിക്കൂ. നിലവിൽ പുതിയ സ്‌കൂൾ ആരംഭിക്കേണ്ട ഒരു സാഹചര്യവും വന്നിട്ടില്ല. സ്കൂൾ അനുവദിക്കാത്തതിൽ മതപരമായ കാരമൊന്നുമില്ല. കൊല്ലം നീണ്ടകരയിൽ മത്സ്യത്തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് അവർക്കായി എൽ.പി സ്‌കൂളിനെ യു.പി സ്‌കൂളാക്കി അപ്‌ഗ്രേഡ് ചെയ്‌തിരുന്നു. ഈ കഴിഞ്ഞ വർഷങ്ങളിൽ അപേക്ഷകളും കുറവായിരുന്നതായും മന്ത്രി പറഞ്ഞു. മാധ്യമപ്രവർത്തകനെ അധിക്ഷേപിച്ച വെള്ളാപ്പള്ളിയുടെ പരാമർശം നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്നും മന്ത്രി പറഞ്ഞു.
.jpg)


