കോൺഫിഡൻഷ്യൽ രേഖ സൂക്ഷിക്കാൻ അറിയാത്തവരാണോ എഐസിസി നിരീക്ഷണത്തിന് എത്തിയത് ? മാധ്യമങ്ങൾക്ക് ഫോട്ടോയെടുക്കാൻ അവസരം നൽകിയത് മുൻകൂട്ടി നിശ്ചയിച്ച തിരക്കഥ ; നിരീക്ഷകർക്കെതിരെ ഗുരുതര ആരോപണങ്ങൾ

Did AICC come to Kerala for observation, even if they don't know how to keep confidential records? It was a pre-determined script that gave the media the opportunity to take photos; Serious allegations against the observers

കോൺഗ്രസ് നേതൃത്വ തിരഞ്ഞെടുപ്പ് വിവാദത്തിൽ എഐസിസി നിരീക്ഷകർക്കെതിരെ ഗുരുതര ആരോപണങ്ങൾ.മുകൾ വാസനിക്ക് കോൺഫിഡൻഷ്യൽ ആയ ഒരു രേഖ പോലും സൂക്ഷിക്കാൻ അറിയാത്തവരാണോ എഐസിസി നിരീക്ഷണത്തിനുവേണ്ടി കേരളത്തിൽ എത്തിയതെന്നും   കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെയും ഇന്ത്യയിലെ എഐസിസി നേതൃത്വത്തെയും അപമാനിക്കുകയാണ് ചെയ്തതെന്നുമുള്ള ആരോപണങ്ങളാണ് ഉയരുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം : 

 ഇത് സ്വാഭാവികമായാണ് സംഭവിച്ചത് എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ. നിങ്ങൾ ഒരു മണ്ടനാണെന്ന് മാത്രമേ പറയാനുള്ളൂ.  
 എതിരഭിപ്രായം രേഖപ്പെടുത്തിയ നീലകണ്ഠൻ എംഎൽഎയുടെ വോട്ട് രേഖപ്പെടുത്താതെ KC ക്ക് അനുകൂലമായി വോട്ട് ചെയ്തവരുടെ മാത്രം ചിത്രം പുറത്തുവിട്ടത് ഒരു പ്രത്യേക താൽപര്യത്തിന്റെ ഭാഗമായാണ് .

 കെ സി  പക്ഷം ആദ്യം മുതലേ പറയുന്നതാണ് 45 എംഎൽഎമാരുടെ പിന്തുണ KC ക്ക് ഒപ്പം ഉണ്ടെന്ന് . എന്നാൽ അത് തികച്ചും അവാസ്തവം  തന്നെയാണ് . 35 എംഎൽഎമാർ പ്രതിപക്ഷ നേതാവ് വി ഡി സതീശന് പിന്തുണച്ചു എന്നാണ് അറിയുന്ന വിവരം  . എന്നാൽ KC പക്ഷം മുന്നോട്ടുവച്ച മീഡിയ നരേഷനെ സാധൂകരിക്കാൻ വേണ്ടിയുള്ള മുൻകൂട്ടി നിശ്ചയിച്ച അജണ്ടയാണ് മുകൾവാസിനിക്ക് നടപ്പിലാക്കിയത് .

 കെപിസിസിയുടെ രണ്ടാം നിലയിലിരുന്ന് എംഎൽഎമാരുടെ അഭിപ്രായം കേട്ട മുകൾ വാസനിക്ക്  അഭിപ്രായം രേഖപ്പെടുത്തിയ രേഖ ഒരു ഫയലിൽ പോലും ഇടാതെ കയ്യിൽ ഒന്ന് മടക്കി പിടിക്കാൻ പോലും തയ്യാറാവാതെ കയ്യിൽ കുത്തി നിർത്തി മാധ്യമങ്ങൾക്ക് ഫോട്ടോയെടുക്കാൻ അവസരം നൽകിയത് മുൻകൂട്ടി നിശ്ചയിച്ച തിരക്കഥയുടെ ഭാഗമാണ്.

 നിഷ്പക്ഷമായി എംഎൽഎമാരുടെ അഭിപ്രായം കേൾക്കുന്ന സ്ഥലത്ത് പക്ഷം പിടിച്ചുകൊണ്ട് കേരളത്തിൽ AlCC സംഘടനാ ജനറൽ സെക്രട്ടറി പദം അലങ്കരിക്കുന്ന നേതാവിനെയും ഇരുത്തിയത് എംഎൽഎമാരെ സമ്മർദ്ദത്തിൽ ആക്കുന്നതിന് കൂടി വേണ്ടിയാണ് എന്ന് മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ്.

 തിരക്കഥ എഴുതുന്നവരോട് ഒന്നേ പറയാനുള്ളൂ നിങ്ങൾ കേരളത്തിലെ ജനങ്ങളെ വിഡ്ഢികൾ ആക്കരുത് ..

Tags