എഐ ക്യാമറ വിവാദം ; നിര്‍ണായക തെളിവുകള്‍ക്കായി കാത്തിരിപ്പില്‍ കേരളം

google news
VD Satheesan

എഐ ക്യാമറ വിവാദത്തില്‍ ഇന്ന് നിര്‍ണായക തെളിവുകള്‍ പുറത്തുവരുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനയില്‍ ആകാംക്ഷയോടെ രാഷ്ട്രീയ കേരളം. 

അതേസമയം, അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുന്നതിനിടെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്നും നാളെയുമായി നടക്കും. 

ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും വിവാദം മുഖ്യമന്ത്രി പരാമര്‍ശിച്ചില്ല. ഇന്ന് സംസ്ഥാന സമിതിക്ക് മുന്നോടിയായി സെക്രട്ടേറിയറ്റ് യോഗം ചേരാന്‍ സാധ്യതയുണ്ട്. തൃകാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വി അടക്കമുള്ള സംഘടനാ വിഷയങ്ങളിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും സംസ്ഥാന സമിതി ചര്‍ച്ച ചെയ്‌തേക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ചയാകും. 
 

Tags