എ ഐ ക്യാമറാ വിവാദം: ആരോപണങ്ങൾ തെറ്റെന്ന് തെളിയിച്ചാൽ മാപ്പു പറയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

VD

കണ്ണൂർ:എ.ഐ' ക്യാമറാ ഇടപാടുമായി ബന്ഥപ്പെട്ട് എസ്. ആർ. ഐ.ടി കമ്പനി അയച്ച വക്കിൽ നോട്ടീസിന് കൃത്യമായി മറുപടി അയച്ചിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെയും രമേശ് ചെന്നിത്തലയെയും ഭീഷണി പ്പെടുത്തുകയാണെന്നും പരാതി ഒരിക്കലും പിൻവലിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു .50 കോടി രൂപ കൊണ്ട്  ഒറ്റയ്ക്ക് തീരേണ്ട പദ്ധതിയുടെ ടെണ്ടർ 151 കോടിയായി ഉയർത്തുകയായിരുന്നു ടെണ്ടറിൽ പറയുന്ന ഒരു യോഗ്യതയും ഈ കമ്പനികൾക്കില്ല എല്ലാത്തിനും ഉപകരാർ നൽകി എസ്. ആർ. ഐ. ടി . നോക്കു കൂലി വാങ്ങി മാറി നിൽക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


പ്രസാഡിയ എന്ന കമ്പനിയും ടെക് നിക്കൽ യോഗ്യത ഇല്ലാത്ത കമ്പനിയാണ്. ഇവർ യാതൊന്നും ചെയ്യാതെ 60 കമ്മിഷൻ വാങ്ങാനാണ് ശ്രമിക്കുന്നത്. മുഖ്യമന്ത്രിയുടെ ബന്ധുവിന് പങ്കാളിത്തമുള്ള കമ്പിനിയാണ് പൊസാഡിയ കമ്പിനിയുടെ രണ്ടു മീറ്റിങ്ങുകളിൽ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തിട്ടുണ്ട്. പൊതു ഖജനാവിന് കരാറിലൂടെ നഷ്ടമുണ്ടായിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറയുന്നത് വെറുതെയാണ്. കരാർ വായിച്ചു നോക്കാതെയാണ് ഗോവിന്ദൻ മാസ്റ്റർ പറയുന്നത്. എ.ഐ ക്യാമറാ കരാറുണ്ടാക്കിയത് എ.കെ.ജി ഭവനിൽ നിന്നല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുമാണെന്നും വി.ഡി സതീശൻ പറഞ്ഞു. 

വ്യാജകമ്പിനികൾ സൗജന്യമായാണ് പദ്ധതി നടത്തുന്നതെന്ന് തെളിയിച്ചാൽ താൻ പരസ്യമായി മാപ്പുപറഞ്ഞ് ആരോപണങ്ങൾ പിൻവലിക്കുമെന്നും പുത്തരി കണ്ടത്തിൽ സ്വീകരണം നൽകി കമ്പനി പ്രതിനിധികളെ പൊന്നാടയണിയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.സണ്ണി ജോസഫ് എം.എൽ.എ. ഡി.സി.സി പ്രസിഡൻ്റ് മാർട്ടിൻ ജോർജ്ജ്  എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags