ബാലഗോകുലത്തിന്റെ ശോഭായാത്ര ഉദ്ഘാടനം ചെയ്ത് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍

vs

വിസി മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് ആര്‍എസ്എസ് അനുബന്ധ സംഘടനയായ ബാലഗോകുലത്തിന്റെ ഘോഷയാത്രയില്‍ വിസിമാര്‍ എത്തുന്നത്.

ബാലഗോകുലത്തിന്റെ ശോഭാ യാത്രയില്‍ പങ്കെടുത്ത് സര്‍വകലാശാല വിസിമാര്‍. തൃശ്ശൂര്‍ നഗരത്തില്‍ നടന്ന ബാലഗോകുലത്തിന്റെ മഹാശോഭാ യാത്ര കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. സജിത റാണിയാണ് ഉദ്ഘാടനം ചെയ്തത്. കേരള സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മലും ശോഭാ യാത്രയുടെ ഭാഗമായി.

വിസി മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ കെട്ടടങ്ങുന്നതിന് മുമ്പാണ് ആര്‍എസ്എസ് അനുബന്ധ സംഘടനയായ ബാലഗോകുലത്തിന്റെ ഘോഷയാത്രയില്‍ വിസിമാര്‍ എത്തുന്നത്. ബിജെപിയുടെ അധ്യാപക സംഘടനയായ അധ്യാപക പരിഷത്തിന്റെ നേതാവായിരുന്ന സജിത റാണിയെ, സര്‍ക്കാര്‍ പാനലിനെ തള്ളിയാണ് കാര്‍ഷിക സര്‍വ്വകലാശാല വിസിയായി ഗവര്‍ണര്‍ നിയമിച്ചതെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു.

Tags