കരസേനയില്‍ അഗ്നിവീര്‍; ഓണ്‍ലൈന്‍ പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം

agniveer
agniveer


കരസേനയിലേക്കുള്ള അഗ്നിപഥ് അഗ്നിവീര്‍ റിക്രൂട്ട്‌മെന്റ് എന്‍ട്രന്‍സ് (CEE) പരീക്ഷ ജൂണ്‍ 30 മുതല്‍ . അഗ്നിവീര്‍ ഉള്‍പ്പെടെ സ്ഥിരം വിഭാഗങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പരീക്ഷയാണിത്. വിശദമായ ഷെഡ്യുളും, അഡ്മിറ്റ് കാര്‍ഡും നിങ്ങള്‍ക്ക് https://joinindianarmy.nic.in  ല്‍ നിന്ന് ലഭിക്കും. 

tRootC1469263">

സ്ട്രീമുകള്‍

അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി, ടെക്‌നിക്കല്‍, ട്രേഡ്‌സ്മാന്‍ (പത്താം ക്ലാസ് & എട്ടാം ക്ലാസ് വിജയം), ജനറല്‍ ഡ്യൂട്ടി വനിത മിലിട്ടറി പൊലിസ്, സോളിഡര്‍ സോള്‍ജ്യര്‍ ടെക്‌നിക്കല്‍ നഴ്‌സിങ് അസിസ്റ്റന്റ്, ഹവില്‍ദാര്‍ എജ്യുക്കേഷന്‍, ഹവില്‍ദാര്‍ സര്‍വേയര്‍ ഓട്ടോ കാര്‍ട്ടോഗ്രാഫര്‍, ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (മത അധ്യാപകന്‍) തുടങ്ങിയ വിഭാഗങ്ങളിലാണ് പരീക്ഷ. 

അപേക്ഷ നല്‍കിയവര്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അഡമിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുക. അതില്‍ അവരുടെ പരീക്ഷ കേന്ദ്രത്തിന്റെ വിവരങ്ങളും, പരീക്ഷ ഷെഡ്യൂളും, തീയതി, പരീക്ഷ കേന്ദ്രത്തിന്റെ സ്ലോട്ട് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

ഏപ്രിലിൽ വന്ന അഗ്നിവീർ വിജ്ഞാപനത്തിലെ കൂടുതൽ വിവരങ്ങള്‍ ചുവടെ,

പ്രായപരിധി

അഗ്നിവീർ ജിഡി/ ടെക്‌നിക്കൽ/ അസിസ്റ്റന്റ്/ ട്രേഡ്‌സ്മാൻ തസ്തികകളിൽ 17.5 വയസ് മുതൽ 21 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ 01.10.2004നും 01.04.2008നും ഇടയിൽ ജനിച്ചവരായിരിക്കണം. അർഹരായവർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും. 

എന്താണ് യോ​ഗ്യത

അഗ്നിവീർ ജനറൽ ഡ്യൂട്ടി (ജിഡി): പത്താം ക്ലാസ് വിജയം. (മിനിമം 33 ശതമാനം മാർക്ക് എല്ലാ വിഷയങ്ങൾക്കും വേണം). 

അഗ്നിവീർ ടെക്‌നിക്കൽ: പത്താം ക്ലാസ്, പ്ലസ് ടു വിജയം. (പ്ലസ് ടു സയൻസ് സ്ട്രീമിൽ ഫിസിക്‌സ്, മാത്സ്, കെമിസ്ട്രി വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ വിജയിച്ചവരാവണം). അല്ലെങ്കിൽ പ്ലസ് ടു വിജയിച്ച് ഒരു വർഷത്തെ ഐടി ഐ കോഴ്‌സ് കഴിഞ്ഞവരാവണം. 

അഗ്നിവീർ (ഓഫീസ് അസിസ്റ്റന്റ്/സ്റ്റോർ കീപ്പർ): പത്താം ക്ലാസ്, പ്ലസ്ടു വിജയം. 60 ശതമാനം മാർക്കോടെ. 

അഗ്നിവീർ ട്രേഡ്‌സ്മാൻ 8th: എട്ടാം ക്ലാസ് വിജയം. ഓരോ വിഷയങ്ങൾക്കും കുറഞ്ഞത് 33 ശതമാനം മാർക്ക് നേടണം. 

അഗ്നിവീർ ട്രേഡ്‌സ്മാൻ 10th: പത്താം ക്ലാസ് വിജയം. ഓരോ വിഷയങ്ങൾക്കും 33 ശതമാനം മാർക്ക് വേണം. 

അഗ്നിവീർ ജിഡി (വുമൺ മിലിട്ടറി പൊലിസ്) : പത്താം ക്ലാസ് വിജയം. കുറഞ്ഞത് 45 ശതമാനം മാർക്ക് നേടിയിരിക്കണം. ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഡ്രൈവിങ് ജോലിക്ക് മുൻഗണന ലഭിക്കും. 

Tags