അഗ്നിവീര്‍വായു റിക്രൂട്ട്‌മെന്റ്: പ്രായപരിധിയില്‍ ഇളവ്; മാര്‍ച്ച്‌ 3 മുതല്‍ അപേക്ഷിക്കാം

agniveer

പുതുക്കിയ വിജ്ഞാപനം അനുസരിച്ച്‌ ഉയർന്ന പ്രായപരിധി 22 വയസ്സായി ഉയർത്തിയിട്ടുണ്ട്. കൂടുതല്‍ യുവാക്കള്‍ക്ക് സേനയുടെ ഭാഗമാകാൻ അവസരമൊരുക്കുന്നതിനാണ് ഈ തീരുമാനം.

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള 'അഗ്നിവീർവായു ഇൻടേക്ക് 01/2027' റിക്രൂട്ട്‌മെന്റില്‍ ഉദ്യോഗാർത്ഥികള്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിച്ചു.പുതുക്കിയ വിജ്ഞാപനം അനുസരിച്ച്‌ ഉയർന്ന പ്രായപരിധി 22 വയസ്സായി ഉയർത്തിയിട്ടുണ്ട്. കൂടുതല്‍ യുവാക്കള്‍ക്ക് സേനയുടെ ഭാഗമാകാൻ അവസരമൊരുക്കുന്നതിനാണ് ഈ തീരുമാനം.

tRootC1469263">

അപേക്ഷിക്കാനുള്ള യോഗ്യതകള്‍

പ്രായപരിധി: 2005 ജനുവരി 1-നും 2009 ജൂലൈ 1-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം.ലിംഗഭേദം: അവിവാഹിതരായ ഇന്ത്യൻ പുരുഷന്മാർക്കും സ്ത്രീകള്‍ക്കും ഒരുപോലെ അവസരമുണ്ട്.

പ്രധാന വിവരങ്ങള്‍

അപേക്ഷാ തീയതി: മാർച്ച്‌ 3 മുതല്‍ മാർച്ച്‌ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.ഔദ്യോഗിക വെബ്സൈറ്റ്: iafrecruitment.edcil.co.in

Tags