പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനു പിന്നാലെ, അടുപ്പത്തിലായിരുന്ന യുവാവും ജീവനൊടുക്കി

D
പ്രവീണുമായി അടുപ്പത്തിലായിരുന്ന കോന്നി എലിമുള്ളും പ്ലാക്കൽ കൂപ്പക്കര വീട്ടിൽ പ്രവീണയെ ഇന്നലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു

 

പത്തനംതിട്ട: പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തതിനു പിന്നാലെ, അടുപ്പത്തിലായിരുന്ന യുവാവും ജീവനൊടുക്കി. കോന്നി എലിമുള്ളും പ്ലാക്കൽ സ്വദേശി പ്രവീൺ (21)ആണ് ട്രെയിനിനു മുന്നിൽ ചാടി ജീവൻ ഒടുക്കിയത്.

എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം. പ്രവീണുമായി അടുപ്പത്തിലായിരുന്ന കോന്നി എലിമുള്ളും പ്ലാക്കൽ കൂപ്പക്കര വീട്ടിൽ പ്രവീണയെ  വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

എലിമുള്ളും പ്ലാക്കൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് മരിച്ച പ്രവീണ. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ആയിരുന്നു ജീവനൊടുക്കിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.

ബന്ധുവായ പ്രവീണയുമായി പെൺകുട്ടിയുടെ വിവാഹം നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ചു വച്ചിരുന്നതായാണ് വിവരം. പ്രവീൺ എറണാകുളത്തായിരുന്നു ജോലി ചെയ്തിരുന്നത്.

Tags