അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന് പറയുന്നത് പോലെയാണ് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പി സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവനകള്‍ ; അബിന്‍വര്‍ക്കി

abin varkey

സഭയെ ഭീഷണിപ്പെടുത്താം എന്ന് കരുതിയാല്‍ , അതിന് ഷോണ്‍ ജോര്‍ജ് കുറച്ചൂടെ മൂക്കേണ്ടി വരും..

സഭയെ ഭീഷണിപ്പെടുത്താം എന്ന് കരുതിയാല്‍ അതിന് ഷോണ്‍ ജോര്‍ജ് കുറച്ചൂടെ മൂക്കേണ്ടി വരുമെന്നും അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന് പറയുന്നത് പോലെയാണ് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പി സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവനകള്‍ എന്നും ആറന്മുള യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അബിന്‍ വര്‍ക്കി പ്രതികരണം നടത്തിയത്.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം


സഭയെ ഭീഷണിപ്പെടുത്താം എന്ന് കരുതിയാല്‍ , അതിന് ഷോണ്‍ ജോര്‍ജ് കുറച്ചൂടെ മൂക്കേണ്ടി വരും..
അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന് പറയുന്നത് പോലെയാണ് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പി.സി ജോര്‍ജിന്റെയും ഷോണ്‍ ജോര്‍ജിന്റെയും പ്രസ്താവനകള്‍. സഭയെയും, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദീപിക പത്രത്തെയും കേന്ദ്രസര്‍ക്കാരിന്റെ അധികാര ദണ്ഡു വെച്ച് കീഴ്‌പ്പെടുത്താമെന്നാണ് വിചാരിക്കുന്നതെങ്കില്‍ രണ്ടു പേരും അതിനുവെച്ച വെള്ളം വാങ്ങി വെച്ചാല്‍ മതി.

പ്രത്യേക ലക്ഷ്യത്തോടെ കൊണ്ടുവന്ന എഫ്.സി.ആര്‍.എ നിയമ ഭേദഗതി തങ്ങളാണ് തടഞ്ഞുനിര്‍ത്തിയത് എന്ന് പറയുന്നതില്‍ എന്ത് ലോജിക്കാണുള്ളത്. കൂട്ടത്തില്‍ നിന്ന് ഒറ്റുകാരായ രണ്ട് യൂദാസന്മാരെ പിടിച്ചു എഫ്.സി.ആര്‍.എ നിയമത്തിന്റെ പേരില്‍ ക്രൈസ്തവ സഭകളെ ബാര്‍ഗയിന്‍ ചെയ്ത് ബ്ലാക്ക് മെയില്‍ ചെയ്തു കൂടെ നിര്‍ത്താം എന്ന് വിചാരിച്ചാല്‍ അതിന് മതേതരവാദികളായ കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ കിട്ടില്ല.
ദീപിക പത്രത്തെയും സഭയെയും ഒറ്റതിരിഞ്ഞു ആക്രമിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ഏത് വിധേനയും പ്രതിരോധിക്കും. പിന്നെ അമിത് ഷാ വീണ്ടും ചോദിക്കുകയാണെങ്കില്‍ പറഞ്ഞേക്കണം.
ഞങ്ങളുടെ കേരളത്തിലെ പിള്ളേര്‍ ഇങ്ങനെയാണ് ജി എന്ന്

Tags