പാർട്ടിയിൽ ആദ്യ വിക്കറ്റ് ..! തോൽവിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി; ഏരിയ കമ്മിറ്റി അംഗം പാർട്ടിയിൽ നിന്ന് രാജിവച്ചു

First wicket in the party..! After the defeat, an explosion occurred in Palakkad CPM; Area Committee member resigned from the party

പാലക്കാട്: തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മിറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്ന് രാജിവച്ചു.ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവുമായി ഏരിയ കമ്മിറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി. ഇത് സംബന്ധിച്ച് സമൂഹ മാധ്യമത്തിൽ അബ്ദുൾ ഷുക്കൂർ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

അതേസമയം, ഷുക്കൂറിന്‍റെ രാജിക്ക് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി നിരവധി ബിജെപി നേതാക്കൾ രം​ഗത്തെത്തി. ആദ്യ വിക്കറ്റ് വീണു എന്നാണ് ബിജെപിയുടെ പ്രതികരണം.

അബ്ദുൾ ഷുക്കൂറിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.. 

ഇത് ആരുടെയും ഔദാര്യമല്ല, അധ്വാനത്തിന്‍റെ അടയാളമാണ്! കഴിഞ്ഞ ഒന്നര വർഷമായി മനസ്സിൽ കൊണ്ടുനടന്ന ആ ഭാരം ഇന്ന് ഇറക്കിവെക്കുന്നു. ഈ പ്രസ്ഥാനത്തിൽ ഞാൻ വഹിച്ച ഉത്തരവാദിത്തങ്ങൾ ആരോ തന്ന ഔദാര്യമോ 'ഒസിയത്തോ' ആണെന്ന പരിഹാസം കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.

എന്നാൽ ഒന്നുണ്ട്, ഈ നിലയിൽ ഞാനെത്തിയത് ആരുടെയും കൈനീട്ടം വാങ്ങിയല്ല, മറിച്ച് വെയിലത്തും മഴയത്തും ഈ പാർട്ടിക്കായി ചെയ്ത വിയർപ്പിന്‍റെയും അധ്വാനത്തിന്‍റെയും ഫലമായാണ്. തമ്പ്രാൻ ചമഞ്ഞ് ഔദാര്യം വിളമ്പുന്നവർക്ക് മുന്നിൽ തലകുനിക്കാനില്ല. ആ അധ്യായം ഇവിടെ അവസാനിക്കുന്നു. കപടമായ ഔദാര്യത്തേക്കാൾ അന്തസ്സുള്ള നിലപാടാണ് എന്നും വലുത്.

ഇന്ന് മുതൽ കൂടുതൽ സ്വതന്ത്രനായി, കൂടുതൽ കരുത്തോടെ മുന്നോട്ട്!

Tags