ഉമ്മന്‍ചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണം ; ചാണ്ടി ഉമ്മന്‍

chandy

പുതുപ്പള്ളിയിലെ പള്ളിയില്‍ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് ദിനവും ഫലമറിയുന്ന ദിനവും ആരംഭിക്കുന്നത്.

ഉമ്മന്‍ചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന് പുതുപ്പള്ളിയിലെ സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. പുലര്‍ച്ചെ പുതുപ്പള്ളിയിലെ പള്ളിയിലെത്തുകയും ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. പുതുപ്പള്ളിയിലെ പള്ളിയില്‍ ചുറ്റുവിളക്ക് തെളിച്ച ശേഷമാണ് ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് ദിനവും ഫലമറിയുന്ന ദിനവും ആരംഭിക്കുന്നത്.

ഉമ്മന്‍ചാണ്ടിക്ക് നീതി ലഭിക്കണം. അത് എല്ലാവരുടെയും ആഗ്രഹമാണ്. അതിനായി ഉമ്മന്‍ചാണ്ടിക്ക് ശേഷം കോണ്‍ഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണം. പുതുപ്പള്ളി ഏറെ പ്രധാനമാണ്. വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

Tags