കോടതിമുറികളില്‍ കടിച്ചുകീറുന്ന അഭിഭാഷകര്‍ക്കിടയില്‍ സൗഹൃദമുണ്ടോ?, സ്‌നേഹത്തിന്റെ പര്യായമായ ശാന്തമ്മ വക്കീലിനെക്കുറിച്ച് പ്രമുഖ അഭിഭാഷക വിമല ബിനു വിന്റെ കുറിപ്പ്

advt Vimala Binu facebook post
advt Vimala Binu facebook post

കൊച്ചി: കോടതിമുറികളില്‍ വാദമുഖങ്ങളുമായി പരസ്പരം കൊമ്പുകോര്‍ക്കുന്ന അഭിഭാഷകര്‍ പുറത്തെത്തിയാല്‍ സൗഹൃദമുണ്ടാകുമോ എന്നത് പലരുടേയും സംശയമാണ്. തങ്ങളുടെ കക്ഷികള്‍ക്കുവേണ്ടി വീറുറ്റ പോര്‍മുഖം നയിക്കുന്ന പലരും കോടതിക്ക് പുറത്ത് അടുത്ത സൗഹൃദം പുലര്‍ത്തുന്നവരാണന്നെതാണ് യാഥാര്‍ത്ഥ്യം.

tRootC1469263">

ഹൈക്കോടതിയില്‍ പ്രമുഖ അഭിഭാഷകമായ അഡ്വ. വിമല ബിനുവിന്റെ അനുഭവക്കുറിപ്പ് ഇതിന് സാക്ഷ്യമാണ്. അടുത്ത സുഹൃത്തും വഴികാട്ടിയും പ്രചോദനവുമെല്ലാമായ ശാന്തമ്മ വക്കീലിനേക്കുറിച്ച് വിമല ബിനു എഴുതിയ കുറിപ്പ് ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്. ഏതു പ്രശ്‌നത്തിനും തനിക്കൊപ്പം കൂടെ നില്‍ക്കുന്ന വാത്സല്യമായി ശാന്തമ്മ വക്കിലുണ്ടാകുമെന്ന് അവരുടെ കുറിപ്പില്‍ പറയുന്നു.

അഡ്വ. വിമല ബിനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

women lawyering is not an easy cake walk,
കുഞ്ഞുങ്ങളും, കുടുംബത്തിലെ ഉത്തരവാദിത്തങ്ങളും, Advocasy life ഉം manage ചെയ്യുക വളരെ വലിയൊരു task ആണ്.
ഇതിനിടയില്‍ ഒന്ന് ശ്വാസം വിടുന്നത് പോലും കോടതി വരാന്തകളിലും, ladies Association ലെ കണ്ണാടിയുടെ മുമ്പിലുമായിരിക്കും....
ഹൈക്കോടതി വരാന്തകളിലെ സൗഹൃദങ്ങള്‍ എപ്പോഴും ഒരു തണലായി തോന്നിയിട്ടുമുണ്ട്,

പക്ഷേ ചിലര്‍ പകര്‍ന്നു നല്‍കുന്ന സ്‌നേഹം നമ്മുടെ ഹൃദയങ്ങളെ അങ്ങ് ആശ്വാസി പ്പിക്കുകയും ചേര്‍ത്ത് നിര്‍ത്തുകയും ചെയ്യും,
പറഞ്ഞു വരുന്നത് എനിക്കൊരുപാട് വാത്സല്യം തന്ന ഒരു ചേച്ചിയമ്മയെ കുറിച്ചാണ്,
santhamma വക്കീല്‍,

ഒരു പ്രശ്‌നത്തില്‍ കട്ടക്ക് കൂടെ നിക്കാന്‍ santhamma വക്കീല്‍ മാത്രം മതി, പലപ്പോഴും santhamma വക്കീലിനെ കാണുമ്പോള്‍ എനിക്ക് പറയുവാനോന്നുമുണ്ടാവില്ല, പക്ഷേ ഞാന്‍ ഓടിച്ചെന്നു കെട്ടിപിടിച്ചു ഒരുമ്മ കൊടുക്കും അതാണ് സന്തോഷം,

അപ്പോള്‍ ഒരുപാട് വാത്സല്യത്തോട് കൂടെ എന്നെയും ചേര്‍ത്ത് പിടിക്കും, ആയിരം പേരൊന്നും വേണ്ടാ നിങ്ങളെ സ്‌നേഹിക്കുന്ന, മനസ്സിലാക്കുന്ന ഒരാള്‍ മതി എന്ന് തോന്നിപ്പോകും, കോടതി വരാന്തകളിലെ strong Motherhood,

ഒരുപാടു സ്‌നേഹിക്കുന്നവരെ കുറിച്ചെഴുതുവാന്‍   വാക്കുകള്‍ കുറവായിരിക്കും,
ആ കൊട്ടിലും ഗൗണിലും സ്‌നേഹത്തിന്റെ നിറം ചാര്‍ത്തി, വാത്സല്ല്യത്തിന്റെ അമ്മ മനസ്സായതിനു ഒരുപാടൊരു പാടിഷ്ടം,

Tags