കെ സുധാകരന്റെ വിശ്വസ്തൻ കോൺഗ്രസ് വിട്ടു; അഡ്വ കിഷോര്‍ ബാബു ഇനി ബിജെപിയിൽ

K Sudhakaran's confidant leaves Congress; Adv Kishore Babu now joins BJP

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാജിക്കത്ത് നല്‍കി.

 ആലപ്പുഴ: കോൺഗ്രസ് നേതാവ് കെ സുധാകരന്റെ വിശ്വസ്തനായ അഡ്വ കിഷോര്‍ ബാബു ബിജെപിയിലേക്ക്. കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നതായി കിഷോര്‍ ബാബു അറിയിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാജിക്കത്ത് നല്‍കി. കിഷോർ ബാബു രാജീവ് ചന്ദ്രശേഖറിൽ നിന്നും ബിജെപി അം​ഗത്വം സ്വീകരിക്കും.

tRootC1469263">

 കെപിസിസി ഇന്‍ഡസ്ട്രീസ് സെല്‍ ചെയര്‍മാനായിരുന്നു അഡ്വ. കിഷോര്‍ ബാബു. കഴിഞ്ഞദിവസം വരെ കോണ്‍ഗ്രസ് പരിപാടികളില്‍ സജീവമായിരുന്ന കിഷോര്‍ ബാബു അപ്രതീക്ഷിതമായാണ് പാര്‍ട്ടി വിട്ടത്.
യൂത്ത് കോണ്‍ഗ്രസ്- കെഎസ്യു ആലപ്പുഴ ജില്ലാ നേതൃത്വത്തില്‍ ഉണ്ടായിരുന്ന നേതാവാണ് അഡ്വ. കിഷോര്‍ ബാബു. 2022ല്‍ കെ സുധാകരനാണ് ഇന്‍ഡസ്ട്രിയല്‍ സെല്‍ ചെയര്‍മാനായി നിയമിച്ചത്. കോൺഗ്രസ് പാർട്ടി വിടുന്നത് കെ സി വേണു​ഗോപാൽ കാരണമാണെന്നും, കഴിഞ്ഞ ആഴ്ച നടന്ന ഇൻഡസ്ട്രിയൽ കോൺക്ലേവിൽ വെച്ച് അപമാനിക്കപ്പെട്ടതായും അഡ്വ. കിഷോർ ബാബു പറഞ്ഞു.

Tags