അടൂരിൽ പന്നിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതര പരിക്ക്

boar

 അടൂർ: വന്യജീവിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അടൂർ തെങ്ങമം പൗർണമി ജങ്ഷൻ അനിൽ ഭവനത്തിൽ താമരാക്ഷി(75) നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ വീടിന് സമീപത്തെ പറമ്പിൽ നിൽക്കുമ്പോഴായിരുന്നു പന്നിയുടെ ആക്രമണം ഉണ്ടായത്.

താമരാക്ഷിയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. പറമ്പിൽ നിന്ന് നിലവിളി ശബ്ദം കേട്ട് വീട്ടുകാർ ഓടിയെത്തിയപ്പോൾ രക്തം വാർന്ന നിലയിൽ അവശയായി കിടക്കുകയായിരുന്നു ഇവർ. ഉടൻ തന്നെ ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ അവിടെ ചികിത്സയിലാണ്. പ്രദേശത്ത് പന്നി ശല്യം വർധിച്ചു വരുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്.

Tags