വിഡി സതീശനെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനം: കോണ്‍ഗ്രസില്‍ പ്രതിസന്ധി

The candidate I gave was accepted in Konni; UDF will come to power by winning more than 100 seats, says UDF convener Adoor Prakash

സര്‍ക്കാര്‍ തീരുമാനങ്ങളില്‍ കൂടിയാലോചയില്ലെന്ന് പരാതി ഹൈക്കമാന്‍ഡിന് നല്‍കാനുള്ള തീരുമാനത്തില്‍ ഉറച്ചാണ് യുഡിഎഫ് കണ്‍വീനര്‍ മുന്നോട്ടുപോകുന്നത്.

മുഖ്യമന്ത്രിക്കെതിരായ യുഡിഎഫ് കണ്‍വീനറുടെ പരസ്യവിമര്‍ശനത്തിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ പ്രതിസന്ധിക്ക് സമവായമായില്ല. കൊച്ചു കൊച്ചു പ്രശ്‌നങ്ങളാണെന്നും പരിഹരിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ പാര്‍ട്ടി ഏകോപന സമിതി വേണമെന്ന് വി ഡി വിരുദ്ധരുടെ ആവശ്യം. 

ദീപദാസ് മുന്‍ഷി ഉള്‍പ്പടെ ഉന്നത നേതാക്കളുടെ പിന്തുണയോടെയാണ് അടൂര്‍ പ്രകാശിന്റെ നീക്കമെന്നാണ് വിഡി സതീശന്‍ അനുകൂലികളുടെ സംശയം. അതേസമയം സര്‍ക്കാര്‍ തീരുമാനങ്ങളില്‍ കൂടിയാലോചയില്ലെന്ന് പരാതി ഹൈക്കമാന്‍ഡിന് നല്‍കാനുള്ള തീരുമാനത്തില്‍ ഉറച്ചാണ് യുഡിഎഫ് കണ്‍വീനര്‍ മുന്നോട്ടുപോകുന്നത്.

മുഖ്യമന്ത്രിയുടെ പേരെടുത്ത് പറയില്ലെങ്കിലും ഏകോപനം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷനും രാഹുല്‍ ഗാന്ധിക്കും നല്‍കുന്ന കത്തില്‍ ആവശ്യപ്പെടും. മറ്റന്നാള്‍ ദില്ലിയിലെത്തി കത്തു നല്‍കാനാണ് നീക്കം. ഇതോടെ കൂടിയാലോചനയില്ലെന്ന കേസ് ഹൈക്കമാന്‍ഡിന് മുമ്പാകെ എത്തും. വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ നിലപാടും നിര്‍ണ്ണായകമാണ്.
 

Tags