അടൂർ പ്രകാശിന് പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം; ഇങ്ങനെ പെരുമാറുന്നത് ശരിയല്ലെന്ന് മന്ത്രി കെ മുരളീധരൻ

Adoor Prakash should say what he has to say at party forums; Minister K Muraleedharan says it is not right to behave like this

തിരുവനന്തപുരം: അടൂർ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരൻ. പറയാനുള്ളത് പാർട്ടി വേദികളിൽ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ട്. ചില കാര്യങ്ങൾ പത്രം വായിച്ചിട്ടാണ് അറിയുന്നതെന്ന് താൻ മുൻപ് പറഞ്ഞിരുന്നുവെന്നും അന്ന് എല്ലാവരും തന്റെ മെക്കിട്ട് കയറിയെന്നും കെ മുരളീധരൻ. എന്തൊക്കെ ഉപദേശങ്ങൾ ആയിരുന്നു. ഇപ്പോൾ ശരം വിട്ടതുപോലെ എല്ലാവരും അഭിപ്രായങ്ങൾ പറയുന്നു. തനിക്ക് ഇപ്പോൾ ആ പരാതി ഇല്ലെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. സംസ്ഥാനത്തെ മരുന്ന് ക്ഷാമതിനും ഒരു കുഴപ്പവുമില്ലെന്ന് മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധത്തിലും മന്ത്രി പ്രതികരിച്ചു.

കരിങ്കൊടി കാണിക്കുന്നതിന് എതിരല്ല. കരിങ്കൊടിയെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കെ മുരളീധരൻ പറഞ്ഞു. യൂത്ത് കോൺഗ്രസ്-യുവമോർച്ച സംഘർഷം വന്നാൽ തങ്ങൾ പുറന്തള്ളപ്പെട്ടു പോകുമോ എന്ന് സിപിഐഎമ്മിന് ഭയമാണെന്ന് അദേഹം പരിഹസിച്ചു.

അതേസമയം, വി ഡി സതീശനെതിരെ കോൺഗ്രസിനുള്ളിലെ പടയൊരുക്കം ശക്തമാകുകയാണ്. മുസ്ലീംലീഗ് അടക്കമുളള ഘടകകക്ഷികൾക്ക് കാബിനറ്റ് പദവി നൽകിയതും സാംസ്കാരിക സ്ഥാപനങ്ങളുടെ തലപ്പത്തെ നിയമനങ്ങളും ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചതും കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി പോലും അറിഞ്ഞില്ല. മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾ ഏകപക്ഷീയമെന്ന് AICC നേതൃത്വത്തെ അറിയിക്കാനാണ് മുതിർന്ന നേതാക്കളുടെ നീക്കം.

Tags