ഡിവൈഎഫ്ഐ- എസ് എഫ് ഐ സമരാഭാസം സർക്കാരിൻ്റെ വീഴ്ച മറച്ചുവെക്കാൻ: അടൂർ പ്രകാശ്
കണ്ണൂർ: ആരോഗ്യമേഖലയിലെ വീഴ്ച മറച്ച് വെക്കാനാണ് ഡിവൈഎഫ്‌ഐയും എസ് എഫ് ഐയും കേരളത്തിൽ സമരാഭാസം നടത്തുന്നതെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. കണ്ണൂരിൽ നടന്ന സമര സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എല്ലാ മേഖലയിലും കേരളം നമ്പർ വൺ എന്നാണ് പി ആർ വർക്കിലൂടെ അവകാശപ്പെടുന്നത്. എന്നാൽ കേരളത്തിൽ അടുത്തകാലത്തുണ്ടായ ഒട്ടേറെ സംഭവങ്ങൾ വെളിവാക്കുന്നത് ഈ അവകാശ വാദം വെറും പൊള്ളയാണെന്നാണ്.
tRootC1469263">ആരോഗ്യ മേഖലയിൽ ഒന്നാമതെന്ന് പറയുന്ന മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജും ചികിൽസക്ക് പോകുന്നത് സർക്കാർ മെഡിക്കൽ കോളജിലേക്കല്ല. മുഖ്യമന്ത്രി പോയിരിക്കുന്നത് അമേരിക്കയിലും വീണാ ജോർജ് പോയത് വെല്ലൂർ മെഡിക്കൽ കോളജിലുമാണെന്ന് ഓർക്കണം.കേരളത്തിൽ ഉണ്ടായിരുന്ന അഞ്ച് മെഡിക്കൽ കോളജിന് പുറമെ നാല് മെഡിക്കൽ കോളജ് സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തായിരുന്നു. വിദ്യാഭ്യാസ മേഖലയിലും ഒട്ടേറെ പുതിയ സംരഭങ്ങൾ തുടങ്ങിയതും സ്വാശ്രയ കോളജുകൾ തുടങ്ങാൻ സാധിച്ചതും യുഡിഎഫ് ഭരണകാലത്തായിരുന്നു. ഈ സർക്കാർ എന്ത് സൗകര്യങ്ങളാണ് ജനങ്ങൾക്ക് വേണ്ടി ഒരുക്കിയതെന്ന് അടൂർ പ്രകാശ് ചോദിച്ചു.
നാട് മുടിച്ച് ജനങ്ങൾക്ക് ദുരിതം മാത്രം സമ്മാനിക്കുന്ന ഈ സർക്കാരിനെതിരെയുള്ള പോരാട്ടം നടത്താൻ നാമെല്ലാം ഒറ്റ മനസോടെ പ്രവർത്തിക്കണമെന്നും അടൂർ പ്രകാശ് പറഞ്ഞു.വരുന്ന തദ്ദേശ തെരഞ്ഞെത്തെടുപ്പിലും നിയമസഭാ തെരഞ്ഞെ ഞ്ഞെടുപ്പിലും ഒറ്റക്കെട്ടായി നിന്നാൽ യു.ഡി. എഫ് മുന്നണിക്ക് ഭരണം ലഭിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇനിയുള്ള കാലയളവിൽ നേതാക്കളും പ്രവർത്തകരും അതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
.jpg)


