അടൂര്‍ പൊലീസ് സ്റ്റേഷനിലെ അതിക്രമം; ഗൗരവമുള്ള വിഷയമെന്ന് ഡിജിപി റാവാഡ ചന്ദ്രശേഖര്‍

ravada chandrasekhar

സംഭവത്തില്‍ പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

അടൂര്‍ പൊലീസ് സ്റ്റേഷനിലെ ജനപ്രതിനിധികളുടെ അതിക്രമം ഗൗരവമുള്ള വിഷയമെന്ന് ഡിജിപി റാവാഡ ചന്ദ്രശേഖര്‍. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സംഭവത്തില്‍ പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. വീഴ്ച ഗൗരവമായി അന്വേഷിക്കും. ജനപ്രതിനിധികള്‍ സ്റ്റേഷനില്‍ വരുന്നത് സ്വാഭാവികം. അതിനപ്പുറം എന്തെങ്കിലും സംഭവിച്ചോ എന്നും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കും. ശ്രീനാദേവിക്കും സംഘത്തിനും പൊലീസ് ഒത്താശ ചെയ്‌തോ എന്നും പരിശോധിക്കും.

Tags