അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമം; യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അറസ്റ്റില്‍
Updated: Nov 4, 2026, 05:47 IST
ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിയാക്കുന്നതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.
അടൂര്‍ പൊലീസ് സ്റ്റേഷന്‍ അതിക്രമത്തില്‍ ഒടുവില്‍ നടപടി തുടങ്ങി പൊലീസ്. യൂത്ത് കോണ്‍ഗ്രസ് അടൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് അറസ്റ്റിലായി. ജയകൃഷ്ണന്‍ പള്ളിക്കല്‍ ആണ് അറസ്റ്റിലായത്. ജൂലൈ 11ന് യൂട്യൂബര്‍ രാജന്‍ ജോസഫിനെ തടഞ്ഞ സംഭവത്തില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിരുന്നില്ല. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പൂര്‍ണമായി പുറത്തുവന്നതോടെയാണ് മറ്റു പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയത്. മറ്റു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഉടന്‍ അറസ്റ്റ് ചെയ്യും. ശ്രീനാദേവി കുഞ്ഞമ്മയെ പ്രതിയാക്കുന്നതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്.
.jpg)

