അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ഫെനി നൈനാനെയും ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതി ചേർത്തേക്കും,പോലീസ് കുറ്റപത്രം സമർപ്പിക്കും

Adoor police station attack; Feni Nainan and Sreenadevi Kunjamma may be named as accused, police will file chargesheet

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമ കേസിൽ കെ.എസ്.യു നേതാവ് ഫെനി നൈനാൻ, കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ എന്നിവരടക്കമുള്ളവരെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങി പൊലീസ്. ഡി.ജി.പിയുടെ പ്രത്യേക നിർദേശത്തെ തുടർന്നാണ് പൊലീസിന്റെ ഈ നീക്കം. കസ്റ്റഡിയിലുള്ള പ്രതിയെ കാണുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് നടപടികൾ വേഗത്തിലാക്കിയത്. കേസിൽ കണ്ടാലറിയാവുന്ന മറ്റ് പ്രതികളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

തനിക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് യൂട്യൂബർ രാജൻ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജൻ ജോസഫ് അറസ്റ്റിലായ ദിവസം സ്റ്റേഷനിൽ പ്രതിഷേധവുമായെത്തിയവരെ തണുപ്പിക്കാനും, അന്ന് വനിതാ പൊലീസ് ഇല്ലാതിരുന്നതിനാലുമാണ് പരാതിക്കാരിക്ക് പ്രതിയെ കാണാൻ അവസരമൊരുക്കിയതെന്നുമാണ് സംഭവത്തിൽ ഉദ്യോഗസ്ഥർ എസ്.പിക്ക് നൽകിയ വിശദീകരണം. എന്നാൽ സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിലപാട്.

Tags