അടൂരിൽ കനാലിൽ വീണ് കാണാതായ സ്കൂട്ടർ യാത്രക്കാരന്‍റെ മൃതദേഹം കണ്ടെത്തി
Sun, 12 Mar 2023

അടൂർ: കനാലിൽ വീണ് കാണാതായ സ്കൂട്ടർ യാത്രക്കാരന്‍റെ മൃതദേഹം കണ്ടെത്തി. മണക്കാല ജനശക്തി സ്വദേശി അനിലാണ് മരിച്ചത്. അഗ്നിശമനസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് കനാൽ റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണ് അനിൽ അപകടത്തിൽപ്പെടുന്നത്.