പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ ബി.എസ്‍സി, എം.എസ്‍സി പ്രവേശനം


വയനാട് : പൂക്കോട്ടെ കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ ബി.എസ്‍സി, എം.എസ്‍സി ഡിപ്ലോമ, പി.ജി ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് ഓൺലൈനിൽ ജൂലൈ നാലു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.kvasu.ac.inൽ ലഭിക്കും.
● ബി.എസ് സി (ഓണേഴ്സ്): നാലു വർഷം (എട്ടു സെമസ്റ്ററുകൾ) പൗൾട്രി പ്രൊഡക്ഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ്, സീറ്റുകൾ -44, യോഗ്യത- ബയോളജി സ്ട്രീമിൽ 50 ശതമാനം മാർക്കോടെ പ്ലസ്ടു/വി.എച്ച്.എസ്.ഇ പരീക്ഷ പാസായിരിക്കണം. ജൂലൈ 15ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം.
tRootC1469263">● എം.എസ്‍സി: രണ്ടു വർഷം -ഡിസിപ്ലിനുകൾ-ബയോസ്റ്റാറ്റിക്സ് (സീറ്റ്-10), ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രി (6), അപ്ലൈഡ് മൈക്രോ ബയോളജി (10), അനിമൽ ബയോടെക്നോളജി (10), അനിമൽ സയൻസസ് (11), അപ്ലൈഡ് ടോക്സിക്കോളജി (10).
● ഡിപ്ലോമ: ഡെയറി സയൻസസ് (70), ലബോറട്ടറി ടെക്നിക്സ് (30), ഫീഡ് ടെക്നോളജി (11). കോഴ്സ് കാലാവധി രണ്ടുവർഷം വീതം.

● പി.ജി ഡിപ്ലോമ: ക്ലൈമറ്റ് സർവിസസ് ഇൻ അനിമൽ അഗ്രികൾചർ, ക്ലൈമറ്റ് സർവിസസ്, വെറ്ററിനറി കാർഡിയോളജി, വെറ്ററിനറി അനസ്തേഷ്യോളജി. കോഴ്സ് കാലാവധി ഒരുവർഷം വീതം.
പ്രവേശന യോഗ്യത, അപേക്ഷ നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ഫീസ് അടക്കമുള്ള വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.