മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു

apply now
apply now

 അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്നൊരുക്കുന്ന മറൈൻ സ്ട്രക്ചറൽ ഫിറ്റർ കോഴ്സിലേയ്ക്കുള്ള പ്രവേശനം ആരംഭിച്ചു. ജൂൺ 10-ന് കളമശ്ശേരി അസാപ്പ് സി എസ് പിയിൽ വച്ച് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. അഭിമുഖശേഷം തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. 2021-നു ശേഷം ഐടിഐ ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് യോഗ്യത. 14,514 രൂപയാണ് ഫീസ്.

tRootC1469263">

ആറുമാസം ദൈർഘ്യമുള്ള കോഴ്‌സിൽ ആദ്യ രണ്ടുമാസത്തെ ക്ലാസ് കളമശ്ശേരി ഗവണ്മെന്റ് പോളിടെക്‌നിക്കിലും തുടർന്ന് നാലു മാസത്തെ ട്രെയിനിങ്ങും ആറുമാസത്തെ സ്റ്റൈപന്റോടുകൂടിയ ഓൺ ദി ജോബ് ട്രെയിനിങ്ങും കൊച്ചിൻ ഷിപ്പ്യാർഡിൽ ആയിരിക്കും.

പരിശീലനം പൂർത്തിയാക്കുന്നവർക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ ഒരു വർഷത്തേയ്ക്ക് സ്റ്റൈപന്റോടുകൂടിയ അപ്രന്റിസ്ഷിപ്പും ലഭിക്കും. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്യാർഡും എൻ സി വി ഇറ്റിയും ചേർന്ന് നൽകുന്ന സർട്ടിഫിക്കറ്റും ലഭിക്കും.

ഐടിഐ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും അഭിമുഖത്തിനെത്തുന്നവർ ഹാജരാക്കണം. https://link.asapcsp.in/msf-klmsry എന്ന ലിങ്കിലൂടെ കോഴ്സിന് രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് 9495999725 എന്ന നമ്പരിൽ ബന്ധപ്പെടാം.

Tags