പ്ലസ് വണ്ണിൽ 1.38 ലക്ഷംപേർ പ്രവേശനം നേടി; ആദ്യ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് പ്രവേശനത്തിനുള്ള സമയം ബുധനാഴ്ച അവസാനിക്കും

1.38 lakh students have taken admission in Plus One; Admission for students who got the first allotment will end on Wednesday

തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ ആദ്യത്തെ അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് പ്രവേശനത്തിനുള്ള സമയം ബുധൻ വൈകിട്ട് അഞ്ചിന് അവസാനിക്കും. രണ്ട് ദിവസത്തിനിടെ 1,38,071 വിദ്യാർഥികൾ പ്രവേശനം നേടി. ഇതിൽ 88,597 പേർ സ്ഥിര പ്രവേശനവും 49,474 പേർ താൽകാലിക പ്രവേശനവുമാണ് നേടിയത്. ചൊവ്വ വൈകീട്ട് വരെയുള്ള കണക്കാണിത്. ഹയർ സെക്കൻഡറിയിൽ 2,46,638 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ജനറൽ വിഭാഗത്തിലെ 1,56,836 സീറ്റുകളിൽ 1,56,768 സീറ്റുകളും അലോട്ട് ചെയ്തു. ആകെ 4,44,772 അപേക്ഷകളാണ് ഉള്ളത്.

ഒന്നാം ഓപ്ഷൻ ലഭിച്ചവർ സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകൾ ലഭിച്ചവർ സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാം. അടുത്ത അലോട്ട്മെന്റുകളിൽ ഉയർന്ന ഓപ്ഷൻ ലഭിച്ചാൽ അതനുസരിച്ച് മാറാം. അലോട്ട്മെന്റ് ലഭിച്ചിട്ടും താൽകാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല

Tags