ഭരണഭാഷാവാരാഘോഷം: വിദ്യാർഥികൾക്ക് ഉപന്യാസമത്സരം, കവിതാലാപനമത്സരം എന്നിവയ്ക്ക് നവംബർ 2 വരെ രജിസ്റ്റർ ചെയ്യാം

ഭരണഭാഷാവാരാഘോഷം: വിദ്യാർഥികൾക്ക് ഉപന്യാസമത്സരം, കവിതാലാപനമത്സരം എന്നിവയ്ക്ക് നവംബർ 2 വരെ രജിസ്റ്റർ ചെയ്യാം
apply
apply

 നവംബർ 1 മുതൽ 7 വരെ ഭരണഭാഷാവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കോളജ് - സർവകലശാല വിദ്യാർഥികൾക്കായി നവംബർ 3 ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ഉപന്യാസരചനാമത്സരവും നവംബർ 7 ന് 10.30ന് തിരുവനന്തപുരത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി. ഹാളിൽ കവിതാലാപനമത്സരവും സംഘടിപ്പിക്കും. നവംബർ 2ന് മുമ്പ് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. 4,000 രൂപയുടെ പുസ്തകമാണ് ഒന്നാംസമ്മാനം.

tRootC1469263">

 3,000, 2,000 രൂപയുടെ പുസ്തകമാണ് രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനം. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകും. https://forms.gle/NXzBLNCSfS911PnYA എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യാം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വെബ്പോർട്ടൽ വഴിയും ലിങ്ക് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447956162.
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ വർഷത്തെ മലയാളദിനാഘോഷവും ഭരണഭാഷാവാരാഘോഷവും കേരളപ്പിറവിയുടെ 69-ാം വാർഷികമായ നവംബർ 1ന് രാവിലെ 10.15ന് തിരുവനന്തപുരത്ത് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എൻ.വി. ഹാളിൽ മുൻ ചീഫ് സെക്രട്ടറിയും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാർ ഉദ്ഘാടനം ചെയ്യും. ഡയറക്ടർ ഡോ. എം. സത്യൻ അധ്യക്ഷനാകും.

Tags