ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കങ്ങൾ നടത്തി : എ ഡി എം

Preparations made to manage the rush of devotees at Sabarimala: ADM


ശബരിമല: ശബരിമല സന്നിധാനത്ത് ഭക്തജനത്തിരക്ക് വർധിക്കുന്നതിനനുസരിച്ച് ക്രമീകരണങ്ങൾക്ക് എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് ശബരിമല എ ഡി എം ദിലീപ് കെ കൈനിക്കര പറഞ്ഞു പമ്പാനദിയിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ പിഴ ചുമത്തുന്നതിന് ഹൈക്കോടതി അനുമതിയുണ്ടെന്ന് എ ഡി എം പറഞ്ഞു .

ഇതിനായി പമ്പ ഡ്യൂട്ടി മജിസ്ട്രേട്ട്ട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, സ്പെഷ്യൽ ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  കഴിഞ്ഞ പത്തു ദിവസം മികച്ച രീതിയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സഹകരിച്ച ദേവസ്വം ബോർഡ് ജീവനക്കാരെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരേയും സന്നിധാനവും പരിസരവും വിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന വിശുദ്ധി സേനയേയും എ ഡി എം അഭിനന്ദിച്ചു.
 

Tags