എഡിഎം നവീന് ബാബുവിന്‍റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജിയില് വ്യാഴാഴ്ച വിധി പറയും
കണ്ണൂർ : എഡിഎം നവീന് ബാബുവിന്റെ മരണത്തില് തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്ജിയില് വ്യാഴാഴ്ച വിധി പറയും. അഡീഷണല് ജില്ലാ സെഷന്സ് കോടതി രണ്ട് ആണ് വിധി പറയുക.അന്വേഷണത്തില് രാഷ്ട്രീയ ഇടപെടല് നടന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
2024 ഒക്ടോബർ 15നു പുലർച്ചെയാണ് നവീൻ ബാബുവിനെ കണ്ണൂർ നഗരത്തിലെ ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പെട്രോൾ പമ്പിന്റെ അപേക്ഷയിൽ നടപടിയെടുക്കാൻ വൈകിയതിന്റെ പേരിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി അവഹേളിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യ.
tRootC1469263">പരിയാരം ഗവ.മെഡിക്കൽ കോളജിൽ ഇലക്ട്രിഷ്യനായിരുന്ന ടി.വി.പ്രശാന്തന്റെ പേരിലാണു പെട്രോൾ പമ്പിന് അപേക്ഷ നൽകിയിരുന്നത്. എൻഒസി ലഭിക്കാൻ നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലി നൽകിയെന്നായിരുന്നു പ്രശാന്തന്റെ ആരോപണം.
അതേസമയം അന്വേഷണം ശരിയായ ദിശയിലാണെന്ന് പ്രോസിക്യൂഷന് കോടതിയെ അറിയിച്ചു. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് ഹൈക്കോടതിയും സുപ്രീംകോടതിയും അന്വേഷണം ശരിവച്ചിരുന്നുവെന്നും പ്രോസിക്യൂഷന് വാദിച്ചു.
.jpg)


