വയനാട് മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവതി ശുചിമുറിയില്‍ പ്രസവിച്ചു

Death of newborn baby in Kattakada is murder; murder charge against baby's mother

ഉച്ചയോടെ ശുചിമുറിയിലേക്ക് പോയ പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയെയും കുഞ്ഞിനേയും ഉടന്‍ തന്നെ ലേബര്‍ റൂമിലേക്ക് മാറ്റി

വയനാട്: വയനാട് മെഡിക്കല്‍ കോളേജില്‍ ആദിവാസി യുവതി ശുചിമുറിയില്‍ പ്രസവിച്ചു. മാനന്തവാടി മെഡിക്കല്‍ കോളേജിലെ പ്രസവ വാര്‍ഡിലെ ശുചിമുറിയിലാണ് യുവതി പ്രസവിച്ചത്. ഇന്നലെ രാവിലെയാണ് തിരുനെല്ലി സ്വദേശിയായ 19കാരിയെ പ്രസവ വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉച്ചയോടെ ശുചിമുറിയിലേക്ക് പോയ പെണ്‍കുട്ടി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയെയും കുഞ്ഞിനേയും ഉടന്‍ തന്നെ ലേബര്‍ റൂമിലേക്ക് മാറ്റി. നവജാത ശിശുവും അമ്മയും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Tags