അടിമാലിയിൽ മരം വെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

dead

 അടിമാലി: ഇടുക്കി അടിമാലിയിൽ മരം വെട്ടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇരുമ്പുപാലം പടിക്കപ്പ് സ്വദേശി രമേശ് (24) ആണ് മരിച്ചത്. വൈദ്യുതി ലൈനുകളിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകൾ മുറിച്ചുനീക്കുന്നതിനിടെയായിരുന്നു അപകടം. 

ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags