പതിനെട്ടാം പടിയിലെ വിവാദ ഫോട്ടോഷൂട്ട്: കടുത്ത നടപടികൾ വേണ്ടെന്ന് എഡിജിപിയുടെ റിപ്പോർട്ട്

ADGP has sought a report from Sannidhanam Special Officer on the incident of photo shoot by policemen on the pathinettam padi
ADGP has sought a report from Sannidhanam Special Officer on the incident of photo shoot by policemen on the pathinettam padi

പി വി സതീഷ് കുമാർ

ശബരിമല: ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദത്തിൽ കടുത്ത നടപടികൾ വേണ്ടെന്ന് എഡിജിപിയുടെ റിപ്പോർട്ട്. ശബരിമല സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം എഡിജിപി എസ് ശ്രീജിത്ത് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിലാണ് കടുത്ത നടപടി വേണ്ടെന്ന നിർദ്ദേശം വെച്ചത്. 

ഫോട്ടോഷൂട്ട് വിവാദത്തിൽ ഉൾപ്പെട്ട 25 പോലീസുകാർ ശിക്ഷാ നടപടിയുടെ ഭാഗമായി കെ പി എ നാല് നാല് ബറ്റാലിയനിൽ നാലു ദിവസത്തെ പ്രത്യേക പരിശീലനം നൽകും. കൂടാതെ ശബരിമലയും പരിസരവും വൃത്തിയാക്കണം. ഇത് സംബന്ധിച്ച റിപ്പോർട്ട് ഡിജിപി ഇന്ന് ഹൈക്കോടതിക്ക് കൈമാറും. 

Read more: പ്രതികൂല കാലാവസ്ഥയിലും 12 വിളക്ക് ദിനമായ ഇന്നും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം

ഇക്കഴിഞ്ഞ തിങ്കളാഴ്ച പടി ഡ്യൂട്ടി ഒഴിഞ്ഞ പോലീസുകാരാണ് ഫോട്ടോഷൂട്ട് വിവാദത്തിൽ പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് നടയടച്ച ശേഷം ഒന്നരയോടെ പടിയിൽ നിന്ന് നടത്തിയ ഫോട്ടോഷൂട്ട് ആണ് വിവാദമായത്. പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദിയും , ക്ഷേത്ര സംരക്ഷണ സമിതിയും രംഗത്ത് എത്തിയിരുന്നു. 

ഇതിന് പിന്നാലെ പന്തളം കൊട്ടാരവും, തന്ത്രി രാജീവരര് കണ്ഠരരും ഫോട്ടോഷൂട്ടിനെതിരെ പരാമർശം നടത്തിയിരുന്നു. അതേസമയം പോലീസുകാർക്കെതിരെയുള്ള നടപടിയിൽ പോലീസ് അസോസിയേഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.