പ്രതികൂല കാലാവസ്ഥയിലും 12 വിളക്ക് ദിനമായ ഇന്നും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം

Pilgrims flock to Sabarimala even today the day of panthrandu vilakku
Pilgrims flock to Sabarimala even today the day of panthrandu vilakku

ശബരിമല: ഇടവിട്ട് പെയ്യുന്ന ചാറ്റൽ മഴയെയും മൂടിക്കെട്ടിയ അന്തരീക്ഷത്തെയും അവഗണിച്ച് 12 വിളക്ക് ദിനമായ ഇന്നും ശബരിമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം. പ്രതികൂല കാലാവസ്ഥയിലും ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയാണ്. 

പന്ത്രണ്ട് വിളക്ക് ദിനമായ ഇന്ന് പുലര്‍ച്ചെ മുതല്‍ സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വലിയ നടപ്പന്തലിൽ എത്തിയ തീര്‍ത്ഥാടകര്‍ ഒരു ഒരു മണിക്കൂറിൽ അധികം കാത്തുനിന്നാണ് ദര്‍ശനം നടത്തിയത്. ഇന്ന് രാവിലെ 8 മണി വരെ ലഭിച്ച കണക്ക് അനുസരിച്ച് 26092 തീർഥാടകർ സന്നിധാനത്ത് എത്തി. ഇന്നലെ 75458 ഭക്തർ ദർശനം നടത്തി. 

ഇതിൽ 12471 പേർ സ്പോർട്ട് ബുക്കിങ്ങിലൂടെയാണ് എത്തിയത്. തിങ്കളാഴ്ച 81870 പേരാണ് ദര്‍ശനം നടത്തിയത്. സ്‌പോട്ട ബുക്കിംഗ് വഴി 12748 ഭക്തര്‍ എത്തി. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സ്പോട്ട് ബുക്കിംഗ് പരിധിയായ 10000 കടന്ന് തീർത്ഥാടകർ എത്തുന്നുണ്ട്. ഇത് കണക്കിലെടുത്ത് പമ്പയിൽ കൂടുതൽ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറുകള്‍ ഉടൻ തുറന്നേക്കും.