എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ 120 ദിവസം കൂടി നീട്ടി

ADGP MR Ajith Kumar's suspension extended for another 120 days

 തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ ഉത്തരവായി. സസ്പെൻഷനിലായിട്ട് മൂന്നു മാസം പൂർത്തിയായ സാഹചര്യത്തിലാണ് നടപടി. വിശദീകരണം ലഭിച്ച ശേഷം തുടർനടപടികളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കും.ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും അന്നത്തെ പ്രതിപക്ഷ നേതാവിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്നവരെയും മർദ്ദിച്ച കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് കഴിഞ്ഞ ജൂലൈയിൽ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്രയ്ക്കിടെ സുരക്ഷാ ഉദ്യോഗസ്ഥർ നിലവിലെ എം.എൽ.എ എ.ഡി. തോമസിനെയടക്കം മർദ്ദിച്ചതായിരുന്നു കേസ്. ഈ കേസ് അട്ടിമറിക്കാൻ അന്ന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി അജിത് കുമാർ ഇടപെട്ടെന്ന പരാതിയെ തുടർന്ന് എസ്.പി. എ.പി. ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം (SIT) റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി ഉണ്ടായത്.

Tags