'ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങിയാല്‍ 2232 കോടിയുടെ അധിക ബാധ്യത'; മുഖ്യമന്ത്രി

The allegation that he is not discussing with anyone is not true; Chief Minister VD Satheesan responds to Adoor Prakash's public criticism

പീക്ക് അവറില്‍ ജിഎന്‍എയില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുമ്പോള്‍ സര്‍ക്കാരിനുണ്ടാകുന്ന 2232 കോടിയുടെ അധിക ബാധ്യത ഒഴിവാക്കാനാണ് സ്വകാര്യ കമ്പനിയായ ജിഎന്‍എ വഴി വൈദ്യുതി വാങ്ങാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍.

 പീക്ക് അവറില്‍ ജിഎന്‍എയില്‍ നിന്നും കൂടുതല്‍ വൈദ്യുതി ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ നീക്കമെന്ന പ്രതിപക്ഷ ആരോപണത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.സാമ്പത്തിക ബാധ്യത പരിശോധിച്ചാല്‍, ജിഎന്‍എ വഴി വാങ്ങുമ്പോള്‍ 2.6 രൂപയുടെ മാത്രം അധിക ബാധ്യതയാണ് വരുന്നത്, എന്നാല്‍ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള കരാര്‍ വഴിയാണെങ്കില്‍ അത് 8.5 രൂപ അധിക ബാധ്യതയാകും.

ഇതില്‍ കുറവ് ചെലവ് വരുന്നത് ജിഎന്‍.എ തന്നെയാണ്. 8 രൂപയ്ക്ക് ലഭിക്കുന്ന വൈദ്യുതി വാങ്ങാതെ 14 രൂപയുടെ വൈദ്യുതി വാങ്ങിയാല്‍ അത് സര്‍ക്കാരിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വാങ്ങി നല്‍കേണ്ടയാളാണ് താന്‍. പിണറായി സര്‍ക്കാരിന്റെ കാലത്തും ജിഎന്‍എയില്‍ നിന്നും വൈദ്യുതി വാങ്ങിയിട്ടുണ്ട്. ഇവിടെ നിന്നും വൈദ്യുതി വാങ്ങുന്നതിനെ മന്ത്രിയോ ചെയര്‍മാനോ എതിര്‍ത്തിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കെഎസ്ഇബി ചെയര്‍മാന്റേത് സ്വാഭാവിക സ്ഥലംമാറ്റമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Tags