ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ അധിക ചാര്‍ജില്ല; വിമാന ടിക്കറ്റ് റീഫണ്ടില്‍ പുതിയ നിയമം
എയർലൈനിന്റെ വെബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്ത ടിക്കറ്റുകളില്‍, പേരില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ബുക്കിംഗ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ അധിക ചിലവില്ലാതെ തന്നെ തിരുത്താൻ സാധിക്കും
ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ റദ്ദാക്കിയാല്‍ അധിക ചാര്‍ജില്ല .റീഫണ്ട് നല്‍കുന്നതുമായ നടപടികള്‍ ലളിതവും വേഗത്തിലുമാക്കുന്നതിനായി യാത്രക്കാർക്ക് അനുകൂലമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (DGCA) പുറത്തിറക്കി.പുതുക്കിയ നിയമങ്ങള്‍ അനുസരിച്ച്, ടിക്കറ്റ് ബുക്ക് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി അധിക ചാർജ് നല്‍കാതെ തന്നെ യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കുകയോ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാം. ഇതിനുപുറമെ, ടിക്കറ്റിലെ പേര് തിരുത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിലും ഡിജിസിഎ വ്യക്തത വരുത്തിയിട്ടുണ്ട്.
tRootC1469263">എയർലൈനിന്റെ വെബ്സൈറ്റ് വഴി നേരിട്ട് ബുക്ക് ചെയ്ത ടിക്കറ്റുകളില്‍, പേരില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ബുക്കിംഗ് കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ അധിക ചിലവില്ലാതെ തന്നെ തിരുത്താൻ സാധിക്കും.ട്രാവല്‍ ഏജന്റുകള്‍ വഴിയോ മറ്റ് പോർട്ടലുകള്‍ വഴിയോ എടുത്ത ടിക്കറ്റുകള്‍ക്ക് റീഫണ്ട് നല്‍കേണ്ട ഉത്തരവാദിത്തം എയർലൈൻ കമ്പനികള്‍ക്കായിരിക്കുമെന്നും ഏജന്റുമാർ അവരുടെ പ്രതിനിധികള്‍ മാത്രമാണെന്നും ഡിജിസിഎ വ്യക്തമാക്കി.
റീഫണ്ട് നടപടികള്‍ 14 പ്രവൃത്തിദിവസത്തിനുള്ളില്‍ പൂർത്തിയാക്കുന്നുണ്ടെന്ന് വിമാനക്കമ്പനികള്‍ ഉറപ്പുവരുത്തണം. ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങള്‍ (Medical Emergencies) മൂലം ടിക്കറ്റ് റദ്ദാക്കേണ്ടി വരുന്ന സാഹചര്യത്തിലും സുതാര്യമായും വേഗത്തിലും നടപടികള്‍ സ്വീകരിക്കണമെന്ന് പുതിയ നിർദ്ദേശത്തിലുണ്ട്.വിമാനയാത്രക്കാർക്ക് ഏറെ ഗുണകരമായ മാറ്റമാണ് DGCA വരുത്തിയത്
.jpg)


