നടി ശ്രീദേവിയുടെ സ്വത്തിനായി ഭര്‍ത്താവും മക്കളും കോടതിയില്‍

sreedevi

ശ്രീദേവിയും സഹോദരിയും ചേർന്ന് 4.7 ഏക്കർ ഭൂമി വാങ്ങിയ 4 ആധാരങ്ങള്‍ അസാധുവാക്കണമെന്നാണ് ഇവരുടെ ആവശ്യം

ചെന്നെ: നടി ശ്രീദേവിയുടെ ചെന്നൈയിലെ സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി ശ്രീദേവിയുടെ ഭർത്താവ് ബോണി കപൂറും മക്കളും.ലൈവ് ലോ റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച ജസ്റ്റിസ് ടി.വി. തമിഴ്സെല്‍വിയാണ് ഹർജി ഹരിഗണിച്ചത്.

ഈസ്റ്റ് കോസ്റ്റ് റോഡിന് സമീപമുള്ള ശ്രീദേവിയുടെ സ്വത്തുമായി ബന്ധപ്പെട്ട പരാതി തള്ളാൻ വിസമ്മതിച്ച ചെങ്കല്‍പേട്ട് അഡീഷണല്‍ ഡിസ്ട്രിക്‌ട് ജഡ്ജിയുടെ ഉത്തരവിനെതിരേയാണ് കോടതിയെ സമീപിച്ചത്.

tRootC1469263">

കുടുംബത്തിന്‍റെ പെറ്റീഷൻ പരിഗണിച്ച കോടതി മാർച്ച്‌ 26ലേക്ക് വാദം കേള്‍ക്കാൻ മാറ്റിവെച്ചു. അതുവരെ ജില്ലാകോടതിയിലെ എല്ലാ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. ശ്രീദേവിയും സഹോദരിയും ചേർന്ന് 4.7 ഏക്കർ ഭൂമി വാങ്ങിയ 4 ആധാരങ്ങള്‍ അസാധുവാക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇവ വ്യാജമാണെന്നും മുത്തച്ഛന്‍റെ വകയായ സ്വത്തില്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് പരാതിക്കാരുടെ വാദം.

Tags