നടിയെ ആക്രമിച്ച കേസ്: ‘യുഡിഎഫ് വേട്ടക്കാരന് ഒപ്പമാണോ അതിജീവിതയ്‌ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് വി ശിവൻകുട്ടി
നടിയെ ആക്രമിച്ച കേസിൽ കോൺഗ്രസിന്റെ സമീപനം സ്ത്രീവിരുദ്ധമാണെന്ന് മന്ത്രി വി ശിവൻ കുട്ടി.കേസിൽ വിധി വന്നതിനു പിന്നാലെ യുഡിഎഫ് കൺവീനറുടെ ഭാഗത്ത് നിന്നടക്കമുണ്ടായ വിചിത്ര പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ല എന്നും എന്തിനാണ് അപ്പീൽ പോകുന്നത് എന്ന ചോദ്യവുമായി യുഡിഎഫ് രംഗത്തെത്തുന്നത് വിചിത്രമാണെന്ന് അദ്ദേഹം പറഞ്ഞു.
tRootC1469263">വേട്ടക്കാരന് ഒപ്പമാണോ അതിജീവിതയ്‌ക്കൊപ്പമാണോ യുഡിഎഫ് എന്നത് വ്യക്തമാക്കണം. സർക്കാരും പൊതുസമൂഹവും എന്നും അതിജീവിതയ്ക്കൊപ്പമാണ്. അന്വേഷണത്തിലോ കേസ് നടത്തിപ്പിലോ സർക്കാർ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നത് വിലപ്പോവില്ല എന്നും മന്ത്രി പറഞ്ഞു.അതേസമയം മുഖ്യമന്ത്രി ഇന്നലെ ചോദിച്ച 13 ചോദ്യങ്ങൾക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് ഉത്തരം മുട്ടിനിൽക്കുന്നുവെന്നും എല്ലാ ദിവസവും മൂന്നും നാലും തവണ പ്രതികരിക്കുന്ന പ്രതിപക്ഷ നേതാവിന് ഇതിന് ഉത്തരമില്ല എന്നും അദ്ദേഹം പറഞ്ഞു .
.jpg)

