നടിയെ ആക്രമിച്ച കേസ് ; പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും മുദ്രവച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി

High Court temporarily stays eviction proceedings in Malayidoamthuruthur

 എറണാകുളം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡും പെൻഡ്രൈവും ഹാജരാക്കണമെന്ന് നിർദേശമുണ്ട്. മെമ്മറി കാർഡും പെൻഡ്രൈവും നേരിട്ട് കോടതിയിൽ ഹാജരാക്കണമെന്നാണ ഹൈക്കോടതി നിർദേശിച്ചത്. 

ഒരു മാസത്തിനകം മുദ്രവച്ച കവറിൽ ഹാജരാക്കാൻ എറണാകുളം പ്രിൻസിപ്പൽ സെഷൻ കോടതിയോടാണ് ഹൈക്കോടതിയുടെ നിർദേശം. മെമ്മറി കാർഡ് പരിശോധനയിലെ എസ്‌ഐടി അന്വേഷണ ആവശ്യം പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. എസ്‌ഐടി അന്വേഷണ ആവശ്യത്തിൽ പ്രൊസിക്യൂഷൻ നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

Tags