നടിയെ ആക്രമിച്ച കേസ് ; അന്തിമ വാദം തുറന്ന കോടതിയില്‍ വേണമെന്ന അതിജീവിതയുടെ ഹര്‍ജി ഇന്ന് പരിഗണിക്കും

court
court

തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്ന് വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നല്‍കിയിരിക്കുന്നത്.

നടി ആക്രമിച്ച കേസിലെ അന്തിമ വാദം തുറന്ന കോടതിയില്‍ വേണമെന്നാവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജി വിചാരണ കോടതി ഇന്നു പരിഗണിക്കും.
ഇരയാക്കപ്പെടുന്നവര്‍ കുറ്റപ്പെടുത്തലുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ തനിക്ക് സംഭവിച്ചത് എന്താണെന്ന് എല്ലാവരും അറിയട്ടെ എന്ന് വ്യക്തമാക്കിയാണ് അതിജീവിത അപേക്ഷ നല്‍കിയിരിക്കുന്നത്.

കോടതിയില്‍ നടക്കുന്ന കാര്യങ്ങള്‍ പൊതു സമൂഹം കൂടി അറിയട്ടെയെന്നും സ്വകാര്യത വിഷയമല്ലെന്നും നടതി കോടതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്. കേസില്‍ കഴിഞ്ഞാഴ്ച അന്തിമ വാദം ആരംഭിച്ചിരുന്നു. നിലവില്‍ അടച്ചിട്ട കോടതിയിലാണ് വിചാരണ.
 

Tags