നടിയെ ആക്രമിച്ച കേസ്; വിചാരണ ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക നല്‍കിയ ഹർജി തള്ളി

highcourt

കേസ് പരിഗണിക്കുമ്പോൾ ടി.ബി. മിനി കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും, ആകെ പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ

കൊച്ചി: നടിയെ ആക്രമിച്ച കേസ് വാദം കേൾക്കുമ്പോൾ അതിജീവിതയുടെ അഭിഭാഷക ഉറങ്ങുകയായിരുന്നുവെന്ന പരാമർശത്തിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി.

കേസ് പരിഗണിക്കുമ്പോൾ ടി.ബി. മിനി കോടതിയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും, ആകെ പത്ത് ദിവസത്തിൽ താഴെ മാത്രമാണ് കോടതിയിൽ ഹാജരായതെന്നുമുള്ള വിചാരണ ജഡ്ജിയുടെ പരാമർശം അപകീർത്തികരമാണെന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം.

2026 ജനുവരി 12-ന് കോടതി നടത്തിയ ഈ പരാമർശം തന്റെ തൊഴിലിന് കളങ്കമുണ്ടാക്കിയെന്നും, ഇതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ ഹർജി ഫയൽ ചെയ്യാൻ അനുമതി തേടി ടി.ബി. മിനി നേരത്തെ അഡ്വക്കറ്റ് ജനറലിനെ സമീപിച്ചിരുന്നെങ്കിലും അപേക്ഷ തള്ളിയിരുന്നു

Tags