എന്തു മൈ.... ആണ് ഇവിടെ നടക്കുന്നത്? വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് നടി അനുശ്രീ

What the hell is going on here? Actress Anusree reacts strongly to the incident of beating and killing a young man on the middle of the road in Vizhinjam

വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് നടി അനുശ്രീ. ആർക്കും ആരെയും എന്ത് വേണമെങ്കിലും ചെയ്യാമെന്നും എന്തിനാണ് ഇവിടെ നിയമങ്ങളെന്നും അനുശ്രീ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

‘‘വിഴിഞ്ഞം സംഭവത്തിലെ വിഡിയോ ഇപ്പോൾ കാണുവാനിടയായി. എന്തു മൈ.... ആണ് ഇവിടെ നടക്കുന്നത്? എന്താണ് ഇവിടെ നടക്കുന്നത്? ആർക്കും ആരെയും എന്തു ചെയ്യാം..ആരെ എന്ത് ചെയ്താലും..അത് തല്ലിയാലും, കൊന്നാലും ആർക്കും ഒന്നും പറ്റില്ല എന്ന് ചെയ്യുന്നവർക്ക് അറിയാം.
അതുകൊണ്ട് തന്നെയാണ് ഇതൊക്കെ വെറും ലാഘവത്തോടെ ഇവിടെ നടക്കുന്നത്.. പിന്നെ എന്തിനാണ് ഇവിടെ നിയമങ്ങൾ?? എന്തു നിയമങ്ങളാണ് ഇവിടെ ഉള്ളത്?? ആർക്കുവേണ്ടിയാണ് നിയമങ്ങൾ?? കഷ്ടം തന്നെ... കളളും കഞ്ചാവും അടിച്ചു കേറ്റീട്ട് കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങൾ...ദൈവത്തിന്റെ സ്വന്തം നാട്".- 

ഇങ്ങനെയാണ് അനുശ്രീ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞത് യുവാക്കളുടെ ക്രൂരമായ ആക്രമണത്തിൽ സുമൻ എന്ന യുവാവ് കൊല്ലപ്പെട്ടത്. ആൾക്കൂട്ടം നോക്കി നിൽക്കവേയായിരുന്നു യുവാവിന് നേരെയുള്ള ആക്രമണം.യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ കണ്ടുനിന്നവർ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ വ്യാപകമായി പ്രചരിച്ചു. സംഭവത്തില്‍ നാലു പേർ പിടിയിലായി.അച്ചു, അനന്തു, സൂര്യജിത്ത്, ലാലുകൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്. വിഷു ആഘോഷത്തിനു ശേഷം രാത്രി പതിനൊന്നോടെ അച്ചുവും സഹോദരങ്ങളും സുഹൃത്തുക്കളും ബാറില്‍ മദ്യപിക്കവേ മറ്റൊരാളുമായി തര്‍ക്കമുണ്ടാകുകയും ഇത് പരിഹരിക്കാന്‍ സുമന്‍ ഇടപെടുകയും ചെയ്തെന്നാണ് വിവരം.

Tags